കാഞ്ഞിരപ്പള്ളി: നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 8 ശതമാനമായി കുറയക്കണമെന്ന് ലൈസെന്‍സ്ഡ് എന്‍ജിനീയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് ഫെഡ റേഷന്‍ പൊന്‍കുന്നം ഏരിയ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നികുതിയിനത്തില്‍ നിര്‍മാണ മേഖലയില്‍ നിന്ന് മു്ന്‍പ് ഈടാക്കിയിരുന്ന 9 ശതമാനം ആയിരുന്നു. ജി.എസ്. ടി ഏര്‍പ്പെടുത്തിയപ്പോള്‍ ഇത് പതിനെട്ടായി വര്‍ദ്ധിച്ചു. സമരം നടത്തിയതിനെ തുടര്‍ന്ന് 12 ശതമാനമായി സര്‍ക്കാര്‍ കുറച്ചിരുന്നു.

എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഇതിന്റെ സഹായം ലഭിച്ചിട്ടില്‍. 12 ല്‍ നിന്നും 8 ശതമാന മായി ജി.എസ്.ടി കുറയക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ്ക്രഷര്‍ ക്വറി ഉത്പന്നങ്ങളുചെ വിലവര്‍ദ്ധനവ് തടയണം. പ്രദേശിക നിര്‍മാണ സാമഗ്രികളുടെ വില നിശ്ചയിക്കുന്നതിനായി കളക്ടര്‍ അധ്യക്ഷനായിട്ടുള്ള സമിതി രൂപികരിക്കണം. സാധന ങ്ങളുടെ ക്ഷാമം തടയുന്നതിനായി ചെരുകിട ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡാം മണല്‍ ശേഖരണ പദ്ധതിയും വിദേശ മണല്‍ ഇറക്കുമതി പദ്ധതിയും നടപ്പിലാക്കണം.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലെന്‍സ്ഫെഡ് സംസ്ഥാന കമ്മറ്റി നടത്തുന്ന സെക്രട്ടറി യേറ്റ് മാര്‍ച്ചില്‍ അംഗങ്ങളെ പങ്കെടുപ്പിച്ച് വിജയപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയി ച്ചു. ഏരിയ പ്രസിഡന്റ് അനില്‍ കെ. മാത്യു, സംസ്ഥാന ജോ. സെക്രട്ടറി ആര്‍.എസ് അനില്‍ കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി ജനീവ്, ഏരിയ സെക്രട്ടറി ശ്രീകാന്ത് എസ്. ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.