ജില്ലാ സ്കൂൾ കലോത്സവത്തിൽ  യു.പി വിഭാഗത്തിൽ പങ്കെടുത്ത 3  മത്സരങ്ങൾക്കും  ഒന്നാം  സമ്മാനം നേടിയ കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യു.പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനികളയാ അഫ്സാന നവാസിനും, 2 മത്സരങ്ങൾക്ക്  ഒന്നാം സ്ഥാനം നേടിയ ആദില നാസറിനും  കെ.പി.സി.സി സംസ്കാര സാഹിതി കാഞ്ഞിരപ്പള്ളി  മണ്ഡലം  കമ്മറ്റിയുടെ  ആദരവ്.
രാവിലെ  സ്ക്കൂള്‍ അംങ്കണത്തില്‍ ചേര്‍ന്ന പരിപാടിയില്‍  ജില്ലാ ജനറൽ കൺവീനർ  എം കെ ഷമീർ  മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രെസ്‌  ദീപാ ടീച്ചർ അദ്ധൃക്ഷ ത വഹിച്ചു. സാഹിതി നിയോജക മണ്ഡലം കൺവീനർ ടിഹാന ബഷീർ,  മണ്ഡലം കൺവീനർ അൻവർ പുളിമൂട്ടിൽ,  PTA അംഗം  നാദിർഷ കോനാട്ടുപറമ്പിൽ, നജ്മി ടീച്ചർ, ആശ ടീച്ചർ തുടങ്ങയവർ സംസാരിച്ചു.