വരന്റെ ഭാര്യ വധുവിനെ വിളിച്ചു, വിവാഹഫോട്ടോയും വധുവിന്റെ വാട്സ്ആപ്പില്‍! 13 വര്‍ഷം മുമ്പുള്ള വരന്റെ വിവാഹവാര്‍ത്ത അറിഞ്ഞ തോടെ എലിക്കുളത്ത് സദ്യവരെ ഒരുക്കിയ വിവാഹം മുടങ്ങി.

പൊ​ൻ​കു​ന്നം: വ​ര​ന്‍റെ മു​ൻ വി​വാ​ഹ​വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ സ​ദ്യ വ​രെ ഒ​രു​ക്കി​യ വി​വാ​ഹം മു​ട​ങ്ങി. ഇ​ന്ന​ലെ എ​ലി​ക്കു​ളം ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന എ​ലി​ക്കു​ളം സ്വ​ദേ​ശി​നി​യു​ടെ വി​വാ​ഹ​മാ​ണ് വ​ര​ന്‍റെ മു​ൻ വി​വാ​ഹ​വാ​ർ​ത്ത​യെ​ത്തി​യ​തോ​ടെ മു​ട​ങ്ങി​യ​ത്. വ​ര​ൻ എ​ലി​ക്കു​ളം വ​ഞ്ചി​മ​ല കൂ​നാ​നി​ക്ക​ൽ​താ​ഴെ സ​നി​ലി​ന്‍റെ പേ​രി​ൽ പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു.

വ​ര​ന്‍റെ വി​വാ​ഹ​ഫോ​ട്ടോ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി വ​ധു​വി​ന്‍റെ വാ​ട്‌​സ് ആ​പ്പി​ലേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ സ്‌​കൂ​ളി​ൽ ഇ​രു​വ​രും അ​ധ്യാ​പ​ക​രാ​ണ്. 13 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കു​ക​യാ​ണെ​ന്ന വി​വ​ര​മാ​ണ് അ​വ​ർ കൈ​മാ​റി​യ​ത്.

വ​ധു​വി​ന്‍റെ ഫോ​ണി​ലേ​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 11ാടെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യു​ടെ ഫോ​ണി​ൽ നി​ന്ന് വി​ളി​വ​ന്ന​ത്. അ​വ​രു​ടെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് വി​ളി​ച്ച​ത്. സ​നി​ലും പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യും മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യ്ക്ക​ടു​ത്ത് ഒ​രു എ​ൽ​പി സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​രാ​ണ്. ഇ​രു​വ​രും 13 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചു ജീ​വി​ക്കു​ക​യാ​ണെ​ന്നും വി​വാ​ഹി​ത​രാ​ണെ​ന്നു​മാ​യി​രു​ന്നു പ​റ​ഞ്ഞ​ത്.

വി​വാ​ഹം മു​ട​ക്കാ​ൻ പ​ല​രും ശ്ര​മി​ക്കു​മെ​ന്ന് സ​നി​ൽ വ​ധു​വി​നോ​ട് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ വി​ശ്വ​സി​ച്ചി​ല്ല. രാ​ത്രി ത​ന്നെ സ​നി​ലി​ന് വ​ധു ഈ ​ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്ത് വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ൾ ഇ​യാ​ൾ ഫോ​ണെ​ടു​ക്കാ​താ​യ​തോ​ടെ സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് സം​ശ​യ​മു​യ​ർ​ന്നു.

രാ​ത്രി ഈ ​വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ വ​ര​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​ൻ ബോ​ധ​ര​ഹി​ത​നാ​യി വീ​ണു. ഇയാളെ പൊ​ൻ​കു​ന്ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ർ​ച്ചെ സ​നി​ൽ ബൈ​ക്കി​ൽ വീ​ട്ടി​ൽ നി​ന്ന് എ​വി​ടേ​ക്കെ​ന്ന് പ​റ​യാ​തെ പോ​യി. വ​ധു​വി​ന്‍റെ വീ​ടി​ന​ടു​ത്ത് സ​നി​ലി​ന്‍റെ കു​ടും​ബ​ക്കാ​രു​ണ്ട്.

നേ​രം പു​ല​ർ​ന്ന് ഇ​വ​രെ​ല്ലാം ചേ​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വം സ​ത്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ഈ ​സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും സ​ദ്യ​വ​ട്ട​ങ്ങ​ളെ​ല്ലാം കാ​ല​മാ​യി. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വി​വാ​ഹം മു​ട​ങ്ങി​യ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​നി​ലി​ന്‍റെ പേ​രി​ൽ വി​വാ​ഹ​വി​വ​രം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ​തി​ന് കേ​സെ​ടു​ത്തു. സ​നി​ലി​നെ കാ​ണ്മാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ളും പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സ​നി​ലു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യു​ടേ​ത് പു​ന​ർ​വി​വാ​ഹ​മാ​യി​രു​ന്നു. 13 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചു ജീ​വി​ച്ച ഇ​വ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ചേ​ർ​ത്ത​ല​യി​ൽ ഒ​രു​ക്ഷേ​ത്ര​ത്തി​ൽവച്ച് ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യ​ത്. ഈ ​ബ​ന്ധം വീ​ട്ടി​ല​റി​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹം നി​ശ്ച​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​നി​ൽ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ചേ​ർ​ത്ത​ല​യി​ൽവ​ച്ച് വി​വാ​ഹം ന​ട​ത്തി​യ​ത്. എ​ലി​ക്കു​ളം സ്വ​ദേ​ശി​നി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് സ​നി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ക്ഷ​ണി​ച്ചി​രു​ന്നു​മി​ല്ല.