പെരുവന്താനം സെൻ്റ് ആൻ്റണീസ് കോളേജിൻ്റെ നേതൃത്വത്തിൽ ഫാഷൻ തീം ഷോ ഭൂമിക 2020  ശനിയാഴ്ച 4ന് മുണ്ടക്കയം സി.എസ്.ഐ ഓഡിറ്റോറിയത്തിൽ നടക്കുമെ ന്ന് കോളജ് ഡയറക്ടർ റവ.ഡോ: ആൻറണി നിരപ്പേൽ, പി.ആർ.ഒ ജോസ് ആൻറണി എ ന്നിവർ  വാർത്താ സമ്മേളനത്തിൽ . അറിയിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഡി സൈൻ ചെയ്ത നൂറോളം വസ്ത്രങ്ങൾ അണിഞ്ഞ് റാംപിൽ എത്തും. ഭൂമിയുടെ ഹരി താഭ നിലനിർത്തുക, ആഗോള താപനത്തിൽ നിന്നും പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും ജല മലിനീകരണം തടയുക തുടങ്ങിയവയാണ് തീം ഷോയുടെ ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി 3 മുതൽ പത്ത് വയസിൽ താഴെയുള്ള കുട്ടികളുടെ ബേബി ക്യൂൻ മത്സരവും ആറ് വയസിൽ താഴെയുള്ള കുട്ടികൾക്കായി പുഞ്ചിരി മത്സരവും നട ത്തും. പാഴ്‌വസ്തുക്കളിൽ നിന്നും വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശിപ്പി ക്കും.ഫാഷൻ ഷോയുടെ ഉത്ഘാടനം സിനിമ താരം ശിവകാമി നിർവഹിക്കും. റ്റോഷ്മ ബിജുവർഗ്ഗീസ്,  സന്ധ്യ ഗ്രേസ് എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും .വാർത്താ സ മ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ: രഞ്ജി മാത്യു,  വൈസ് പ്രിൻസിപ്പൽ ബോബി.കെ. മാത്യു, അനീഷ് തോമസ്, പ്രിൻസി പ്രശാന്ത് എന്നിവരും പങ്കെടുത്തു.