എലിക്കുളം: മുപ്പതേക്ക റോളം വരുന്ന കാപ്പുകയഠ പാടശേഖരത്ത് ഇന്നലെ കൊയ്ത്തു ത്സവം ആയിരുന്നു.കാപ്പുകയഠപാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ മണ്ഡപത്തിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയുടെ ഫലമായിരുന്നു ഇന്നലത്തെ കൊയ്ത്തുത്സവം.
തരിശായി കിടന്നിരുന്ന കാപ്പുകയം പാടശേഖരത്തിൽ കർഷകർ കൃഷിക്കിറങ്ങിയത് എ ലിക്കുളം ഗ്രാമപഞ്ചായത്തിന്റേയും, കൃഷി ഭവന്റെയും, ഹരിതകേരള മിഷന്റെയും
സർവ്വോപരി വാർഡുമെമ്പറും, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മാ ത്യൂസ് പെരുമനങ്ങാടിന്റെ എല്ലാ പിന്തുണയും ഈ സംരഭത്തിനുണ്ടായിരുന്നു.
കാപ്പുകയം പാടശേഖരത്തു നിന്നും ഉദ്ഭവിക്കുന്ന പൊന്നൊഴുകും തോടിന്റെ പഴയ കാല പ്രൗഡി നിലനിറുത്തുവാൻ തോടിന്റെ വീതി കൂട്ടി, പോളയും, പായലും വാരി
ആഴം കൂട്ടുന്ന ജോലി നടക്കുകയാണ്: എലിക്കുളം പഞ്ചായത്തിലെ 5.കി.മീ ദൂരം തോടി ന്റെ വീതി കൂട്ടലിനും മറ്റുമായി 1.15 കോടി രൂപയാണ് ഇറിഗേഷൻ വകുപ്പ് അനുവദി ച്ചിരിക്കുന്നത്.
തോടിന്റെ പുനരുദ്ധാരണ പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞാൽ മുപ്പതേക്കറോളം സ്ഥ ലത്തു നടന്നിരുന്ന നെൽകൃഷി അൻപതേക്ക റോളം സ്ഥലത്തേക്ക് വ്യാപിപ്പിക്കുവാനാകു മെന്ന് വാർഡുമെമ്പറും എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു. അഞ്ച് കി.മീ. നീളത്തിൽ തോടി ന്റെ പണി പൂർത്തിയാവുമ്പോൾ 5 ബണ്ടുകളും പൂർത്തിയാവും.ബണ്ട് നിർമ്മാണത്തി ന്റെ പുരോഗതി വിലയിരുത്തുവാൻ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പി.സുമംഗല ദേവി, പഞ്ചായത്ത് സെക്രട്ടറി കെ.റ്റി.ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് ക മ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, കൃഷി ഓഫീസർ നിസ്സ ലത്തീഫ് ,ഹരിത കേ രള മിഷൻ പ്രതിനിധി അനുപമ എന്നിവർ സന്ദർശനം നടത്തി.