വ്യാഴാഴ്ച ദിവസങ്ങളിൽ പ്രവർത്തിക്കുന്ന എലിക്കുളം നാട്ടു ചന്തയിൽ ബ്രേക്ക് ദ് ചെ യിൻ തുടക്കമായി. എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയ ർമാൻ മാത്യൂസ് പെരുമനങ്ങാട് ഉദ്ഘാടനം ചെയ്തു.നാട്ടു ചന്തയുടെ സംഘാടകരായ സെബാസ്റ്റ്യൻ വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാവിച്ചൻ പാംപ്ലാനിയി ൽ, സോണിച്ചൻ ഗണപതി പ്ലാക്കൽ, മോഹൻ ദാസ് കുന്നപ്പള്ളികരോട്ട്, ജിബിൻ വെട്ടം മുതലായവർ ചടങ്ങിൽ സംബന്ധിച്ചു.

നാട്ടു ചന്തയിലെ തിരക്ക് ഒഴിവാക്കുന്നതിനായി കർഷകരുടെ ഉല്പന്നങ്ങൾ രാവിലെ കൈപ്പറ്റിയ ശേഷം പണം വീട്ടിലെത്തിക്കുവാനാണ് സംഘാടക സമതിയുടെ തീരുമാനം. പൊതുലേലവും മാറ്റി വച്ചിട്ടുണ്ട്.കർഷകരുടെ ഉല്പന്നങ്ങൾ നഷ്ടപ്പെടാതെ ഏറ്റെടു ക്കുവാൻ വേണ്ടി മാത്രമാണ് ഈ സാഹചര്യത്തിലും നാട്ടുചന്തപ്രവർത്തിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.