കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വ്യോമഗ താഗതം നിർത്തുന്നു. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും കേ ന്ദ്ര സർക്കാർ വിലക്കി. ഈ മാസം 22 മുതൽ 29 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരി ക്കുന്നത്. രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചിടാനും കേന്ദ്രസർക്കാർ തീരുമാന മെടുത്തു.

കൊറോണ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നത്.കുട്ടികളും പ്രായമുള്ളവരും വീടിനുള്ളിൽ നിന്നും പുറത്തി റങ്ങരുതെന്നും നിർദേശമുണ്ട്. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും, ജനപ്രതിനിധിക ളോ സർക്കാർ ജോലിക്കാരോ ആരോഗ്യപ്രവർത്തകരോ, വൈദ്യസഹായം ആവശ്യമുള്ള വരോ അല്ലാത്ത 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീടിന് പുറത്തിറങ്ങരുത് എന്നാ ണ് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനസർക്കാരുകൾ കർശന നടപടികൾ സ്വീകരിക്ക ണമെന്നും കേന്ദ്രം വ്യക്തമാക്കി.