വിവിധ തരങ്ങളിൽ വിസ്മയകരമാക്കിയാണ് മുന്നണികൾ കാഞ്ഞിരപ്പള്ളിയിൽ തെര ഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശകൊട്ട് നടത്തിയത്. തുറന്ന വാഹനങ്ങളിലും, ബൈ ക്കുകളിലും പ്രവർത്തകർ റോഡ് ഷോകൾ നടത്തി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ മുന്നണി കൾ നഗരം കൈയ്യടക്കി. വാദ്യമേളങ്ങളും, മുദ്രാവാക്യങ്ങളും, അനൗൺസ്മെന്റ് വാഹ നങ്ങളും നഗരത്തെ ശബ്ദമുഖരിതമാക്കി. കൊടികളും ബലൂണുകളും വാനോളം ഉയർന്നു.

സ്ഥാനാർത്ഥിയുടെ കട്ടൗട്ടൂംചിഹ്നവും പാർട്ടി പതാകകളും പ്രചരണ ബോർഡുകളുമായി മൈക്ക് ഘടിപ്പിച്ച വാഹനങ്ങളും പ്രവർത്തകരും കാണികളും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, പാറത്തോട്, കൂട്ടിക്കൽ, കോരുത്തോട്, മുക്കൂട്ടുതറ തുടങ്ങിയ കേന്ദ്രങ്ങളിൽ അണിനിരന്നു.

പ്രചരണ വാഹനങ്ങളുടെ നീണ്ട നിരകൾക്ക് പുറമെ ഇരുചക്ര വാഹനങ്ങളും ഓട്ടോ റി ക്ഷകളും കാറുകളും വരെ അണിനിരന്നു.കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള പ്രധാന ടൗണു കളിൽ കൊട്ടികലാശത്തിന് പ്രത്യേകം പ്രദേശങ്ങളാണ് പൊലീസ് അനുവദിച്ചിരുന്നത്. മൂന്നു സ്ഥലങ്ങളിലും അതാത് മുന്നണിക‍ൾ കലാശകൊട്ട് ആവേശകരമാക്കി.