കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പാന്പാടി ഡിവി ഷനിലെ സണ്ണി പാന്പാടിയും വൈസ്പ്രസിഡന്റായി പുതുപ്പള്ളി ഡിവിഷനിലെ ജെസിമോള്‍ മനോജും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കോണ്‍ഗ്രസ് അംഗങ്ങളാണ്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തിരികെ എത്തിയതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായാണു തെരഞ്ഞെടുപ്പ് നടത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സണ്ണി പാന്പാടിക്കു 14 വോട്ടും തലയാഴം ഡിവിഷനിലെ സിപിഎമ്മിലെ കെ.കെ. രഞ്ജിത്തിന് ഏഴും വോട്ടും ലഭിച്ചു.

വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജെസിമോള്‍ മനോജിനു 14 വോട്ടും വെള്ളൂര്‍ ഡിവിഷനില്‍നിന്നുള്ള സിപിഎം അംഗം കലാ മങ്ങാട്ടിന് ഏഴ് വോട്ടും ലഭിച്ചു. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജന പക്ഷം അംഗം പൂഞ്ഞാര്‍ ഡിവിഷനിലെ ലിസി സെബാസ്റ്റ്യന്‍ വിട്ടുനിന്നു. രാവിലെ 11നു നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ഉച്ചകഴിഞ്ഞു രണ്ടിനു നടത്തിയ വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി വരണാധികാരിയായിരുന്നു. സണ്ണി പാന്പാടി വരണാധികാരിയായ കളക്ടര്‍ക്കു മുന്പാകെയും വൈസ്പ്രസിഡന്റ് ജെസിമോള്‍ മനോജ് പ്രസിഡന്റ് സണ്ണി പാന്പാടിക്കു മുന്പാകെയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

യുഡിഎഫ് ധാരണയനുസരിച്ച് ജോഷി ഫിലിപ്പായിരുന്നു ആദ്യ ടേം പ്രസിഡന്റായത്. ഡിസിസി പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടതിനെ ത്തുടര്‍ന്നു ജോഷി ഫിലിപ്പ് സ്ഥാനമൊഴിഞ്ഞപ്പോള്‍ സണ്ണി പാന്പാടിയെ പ്രസിഡന്റാക്കാനായിരുന്നു തീരുമാനം. എന്നാല്‍ യുഡിഎഫ് മുന്നണി വിട്ട കേരള കോണ്‍ഗ്രസിനെ സിപിഎം പിന്തുണച്ചതോടെ കേരള കോണ്‍ ഗ്രസിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായി. വീണ്ടും കേരള കേണ്‍ഗ്രസ് യുഡിഎഫ് മുന്നണിയിലെത്തിയതോടെ സഖറിയാസ് കുതിര വേലി രാജിവച്ചതിനെത്തുടര്‍ന്നാണു സണ്ണി പാന്പാടി പ്രസിഡന്റായത്. 22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് – എട്ട്, കേരള കോണ്‍ഗ്രസ് – ആറ്, സിപിഎം – ആറ്, സിപിഐ – ഒന്ന്, ജനപക്ഷം – ഒന്ന് എന്നിങ്ങനെ യാണു കക്ഷിനില.

യുഡിഎഫിലെ ധാരണപ്രകാരം അടുത്ത ജൂലൈ എട്ടുവരെയാണു സണ്ണി പാന്പാടിയ്ക്കു പ്രസിഡന്റ് സ്ഥാനം. തുടര്‍ന്നു കേരള കോണ്‍ഗ്രസിനാ ണ് പ്രസിഡന്റുസ്ഥാനം. നിലവിലെ പ്രസിഡന്റ് സഖറിയാസ് കുതിരവേ ലിയും കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള സെബാസ്റ്റ്യന്‍ കുളത്തിങ്കലും പ്രസി ഡന്റ് സ്ഥാനം വീതംവയ്ക്കും.വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്ക പ്പെട്ട ജെസിമോള്‍ മനോജിന് ഒന്നര വര്‍ഷമാണു കാലാവധി. തുടര്‍ന്നു കോണ്‍ഗ്രസിലെതന്നെ ശശികല നായര്‍ക്ക് നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി യിലും ധാരണയായിട്ടുണ്ട്. പൊതുമരാമത്ത് കോണ്‍ഗ്രസിലെ ശോഭാ സലിമോന് നല്‍കും.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലിക്കു നല്‍കും. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഒരുവര്‍ഷം കേരള കോണ്‍ഗ്രസിലെ അജിത് മുതിരമലയ്ക്കും ഒന്നര വര്‍ഷം കോണ്‍ഗ്രസിലെ ലിസമ്മ ബേബിക്കും നല്‍കും. ക്ഷേമകാര്യം ആദ്യ ഒരുവര്‍ഷം കോണ്‍ഗ്രസിലെ അനിത രാജുവും തുടര്‍ന്ന് ഒന്നരവര്‍ ഷം കേരള കോണ്‍ഗ്രസിലെ പെണ്ണമ്മ ജോസഫും പങ്കുവയ്ക്കും.