കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയ റെഡ് സോണിൽ ഉൾപ്പെ ടുത്തി.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.ഗ്രീൻസോണിലാ യി രുന്ന കോട്ടയത്ത് കഴിഞ്ഞ 3 ദിവസങ്ങൾക്കിടയിലാണ് രോഗികൾ വർദ്ധിച്ചത്. നിലവിൽ 17 പേർക്കാണ് കോവിഡ് 19 സ്ഥീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ല കൂടാതെ അയൽ ജില്ല യായ ഇടുക്കിയും റെഡ് സോണിലായിട്ടുണ്ട്. അതേ സമയം കോട്ടയം രോഗം വ്യാപി ക്കുന്ന സാഹചര്യത്തിൽ കോട്ടയത്തു നിന്നും എറണാകുളത്തേക്കുള്ള എല്ലാ വഴികളും അടക്കാൻ എറണാകുളം കളക്ടർ ഉത്തരവിട്ടു.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം – കോട്ടയം ജില്ലാ അതിർ ത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പ്രത്യേക അനുമതി ഇല്ലാതെ ജില്ലാ അതി ർത്തി കടന്നുള്ള യാത്ര അനുവദിക്കില്ല.കോട്ടയത്ത് അയ്മനം, വെള്ളൂര്‍, അയര്‍ ക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളും ഹോട്ട്‌സ്പോട്ടായി പ്രഖ്യാ പിച്ചു.

രണ്ട് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായി ഉയർന്നതോടെ കോട്ടയം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ മൂന്ന് ദിവസ ത്തേ ക്ക് കൂടി കർശന നിയന്ത്രണം തുടരാൻ ഇന്ന് മന്ത്രി പി.തിലോത്തമൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ജില്ലയിൽ അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി.തീവ്രബാധിത പ്രദേശമായ തലയോലപ്പറമ്പ് പഞ്ചായത്തിനോട് ചേർന്ന ഉദയ നാപുരം, മറവൻതുരുത്ത്, തലയോലപറമ്പ് പഞ്ചായത്തുകളിലെ ചില വാർഡുകളും ഹോട്ട്സ്പോട്ടാകും.
പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നതായി അവലോകന യോ​ഗത്തിന് ശേഷം ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രോ​ഗവ്യാപനം തടയാൻ കൂടുതൽ റാൻഡം ടെസ്റ്റുകൾ വേഗത്തിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തീവ്രബാധിത മേഖലയിൽ അവശ്യ സർവ്വീസുകൾ മാത്രമായിരിക്കും ഉണ്ടാക്കുക.
മേഖലയിൽ ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നൽകും. എല്ലാ ആശുപത്രികളിലേയും ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉൾപ്പെടെ ഉറപ്പാക്കും. മാസ്കുകൾ ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്ന ആവശ്യപ്പെട്ട മന്ത്രി കോട്ടയത്ത് സമൂഹവ്യാപനമില്ലെന്നും വ്യക്തമാക്കി.
മെയ് 3 വരെ ജില്ലയിൽ നിയന്ത്രണങ്ങളുണ്ടാവും. അതിൽ തന്നെ ഈ മൂന്ന് ദിവസം ക‍ർശന നിയന്ത്രണം പാലിക്കേണ്ടി വരും
ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി(40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്.
2. കുഴിമറ്റം സ്വദേശിനി(56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ  ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.
3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍(43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.
4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി(46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.
5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി(28). മേലുകാവുമറ്റം സ്വദേശിനി.
6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍(40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ട്