പൊൻകുന്നം:ആർഎസ്എസ് ന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾ ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.ആർ.എസ്എസ് അജണ്ടയിൽ രാജ്യം കത്തുന്നു എന്ന മുദ്രാവാക്യം ഉയർത്തി വിവിധ മേഖലാ കേന്ദ്രങ്ങളി ൽ പ്രതിഷേധ യോഗവും പ്രകടനവും നടന്നു. ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ ക മ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ യോഗവും പ്രകടനവും നടന്നു.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എസ്.ദീപു യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എസ് ശ്രീജിത്ത് അധ്യക്ഷനായി. സഞ്ജയ് വിഷ്ണു സ്വാഗതവും പി.എം മിധുൻ നന്ദിയും പറഞ്ഞു.