വൃക്കകൾ തകരാറിലായ യുവ പണ്ഡിതൻ സുമനസ്സുകളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായി രണ്ടു വർഷക്കാലമായി ചികില്സയിലിരിക്കുന്ന യുവ പണ്ഡിതനാണ് ജീവനായി നാടിന്റെ സഹായം തേടുന്നത്. മുണ്ടക്കയം ടൗൺ ജുമാ മസ്ജിദ് മുൻ ചീഫ് ഇമാം അബ്ദുല് റഊഫ് മൗലവി അമാനി(37)യാണ് ജീവൻ നിലനിർത്തുവാൻ സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്.
രോഗം കലശലായതോടെ ജോലിയിൽ തുടരുവാൻ സാധിക്കാതെ വന്നതോടെ, മൗലവി ഉളളതെല്ലാം വിറ്റുപെറുക്കി ചികില്സ നടത്തി. വൃക്കകള് മാറ്റിവക്കുകയല്ലാതെ മറ്റു മാര്ഗ്ഗങ്ങളൊന്നുമില്ലാതെ വന്ന സ്ഥിതിയിൽ മുന്നോട്ട് പോകുവാൻ മാർഗമില്ലാതെ വിഷമിക്കുകയാണ് അദ്ദേഹത്തിന്റെ നിർധന കുടുംബം. ചികിത്സ ചെലവിനായി 35 ലക്ഷം രൂപയോളം വേണ്ടിവരുമെന്ന ഡോക്ടര്മാരുടെ നിർദേശം കേട്ട് എന്തു ചെയ്യണണെന്നറിയാതെ കഴിയുകയാണ് അദ്ദേഹവും കുടുബവും.
നിലവിലെ അവസ്ഥയിൽ, ഭാര്യയും മൂന്നു പിഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ജീവിത ചെലവു പോലും മുന്നോട്ടു കൊണ്ടുപോകാനാവാതെ വിഷമിക്കുമ്പോഴാണ് വലിയ തുക ചികില്സക്ക് വേണ്ടിവരുമെന്ന സ്ഥിതി ഉണ്ടായിരിക്കുന്നത് . ഇദ്ദേഹത്തിന്റെ ചികില്സക്കായി മുണ്ടക്കയം കേന്ദ്രീകരിച്ചുളള മഹല്ലുകൾ ഒത്തു ചേർന്ന് ചികില്സ സഹായ സമിതി രൂപികരിച്ച് സുമനസ്സുകളിൽ നിന്നും സാമ്പത്തീക സഹായം തേടുകയാണ്. ഇതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് മുണ്ടക്കയം ശാഖയിൽ അക്കൗണ്ടും തുറന്നു.നമ്പർ 0640053000006177
ഐ.എഫ്.എസ്.സി. : എസ്.ഐ.ബി എൽ 0000640
ഗൂഗിൾ പേ / ഫോൺ പേ ..9447365756