ആശ്വാസ വാക്കുകളുമായി ഗണ്‍മാന്‍ അജേഷ് മണിയുടെ വീട്ടില്‍ മുഖ്യമന്ത്രി. അജേ ഷ് മണിയുടെ അമ്മ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്ക് പോയിരിക്കുകയായിരുന്നു തിരിച്ചെത്തിയപ്പോളാണ് മുഖ്യമ ന്ത്രി നേരിട്ട് വീട്ടിലെത്തി അജേഷ് മണിയുടെ കുടുംബത്തിന് ആശ്വാസവാക്കുകളേ കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അജേഷ് മണിയുടെ അമ്മ വിലാസിനി കഴിഞ്ഞ മാർച്ച് നാലിനാണ് മരണപ്പെട്ടത്.അന്ന് മുഖ്യമന്ത്രി  ചികിത്സയ്ക്ക് വിദേശത്ത് പോയിരിക്കുകയായിരുന്നു അതുകൊണ്ട് മരണാനന്തര ചടങ്ങുകൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.തുടർന്നാണ് ഇന്ന് രാവിലെ വെള്ളൂർ ന്യൂസ് പ്രിൻ്റിൻ്റെ ഉദ്ഘാടനത്തിനായി കോട്ടയത്ത് എത്തി മുഖ്യമന്തി ആശ്വാസ വാക്കുകളുമായി   അജേഷ് മണിയുടെ വാഴൂ ർ തേക്കാനെത്തെ വീട്ടിലെത്തിയത്.  പിണറായി വിജയൻ മുഖ്യമന്ത്രി ആയ കഴിഞ്ഞ തവണ മുതൽ അജേഷ് മുഖ്യമന്ത്രിയ്ക്കെപ്പം സുരക്ഷ ഒരുക്കുകയാണ്.
ഇരുപത് മിനിറ്റോളം സമയം കുടുംബാംഗങ്ങളുമായി സംസാരിച്ച് കുടുംബത്തിന്റെ ദുഃഖത്തിന് ആശ്വാസം പകർന്നാണ് പിണറായി വിജയൻ മടങ്ങിയത്. അജേഷിന്റെ ഭാര്യ കാർത്തികയോടും മക്കളായ നേഹയോടും നിയയോടും വരവറിഞ്ഞ് ഓടിയെ ത്തിയ നാട്ടുകാരോടും യാത്ര പറഞ്ഞ് മുഖ്യമന്ത്രി മടങ്ങി.