കൂട്ടിക്കലിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും പൂർ ണമായും വീട് നഷ്ടപ്പെട്ടവർക്ക് ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ പ്രഖ്യാപിച്ച പത്തു ഭവനങ്ങളിൽ 7മത്തെ ഭവനത്തിന് കഴിഞ്ഞദിവസം ഏന്തയാറ്റിൽ തുടക്കംകുറിച്ചു. വീട് നഷ്ടപ്പെട്ട ഏന്തയാർ ജമാഅത്ത് അംഗം അൽത്വാഫ് ഉമറിനാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. ദക്ഷിണ ഭവന പദ്ധതിയിലെ 8,9  വീടുകളുടെ ശിലാസ്ഥാപനം ഈ മാ സം അഞ്ചാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് ഈരാറ്റുപേട്ടയിൽ നടക്കുo.
ദക്ഷിണ പ്രഖ്യാപിച്ച 10 ഭവനങ്ങളുടെയും നിർമ്മാണം ഏപ്രിൽ പതിനഞ്ചാം തീയതി ക്കുള്ളിൽ പൂർത്തീകരിച്ച് ദുരിതത്തിൽപെട്ട് നിസ്സഹായരായി നിൽക്കുന്ന പത്തുകു ടുംബങ്ങൾക്ക് താക്കോൽകൈമാറുമെന്ന് ഭവന നിർമ്മാണ കമ്മിറ്റി കോഡിനേറ്റർ അ ബ്ദുൽ നാസിർ മൗലവി അൽ കൗസരി അറിയിച്ചു. ഏന്തയാർ ഖാദിരിയ്യാ മസ്ജിദിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം നിർവഹിച്ചു.
എം എം ബാവാ മൗലവി അങ്കമാലി,പാങ്ങോട് കമറുദ്ദീൻ മൗലവി, പത്തനാപുരം അ ബ്ദുൽ റഹ്മാൻ മൗലവി,ഇ എ.അബ്ദുൽ നാസർ മൗലവി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, പാറത്തോട് നാസർ മൗലവി, അയ്യൂബ്ഖാൻ കൂട്ടിക്കൽ, രണ്ടാർക്കര മീരാൻ മൗലവി, ഏന്തയാർ ജമാഅത്ത് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ്,ഇമാം ഷിയാസ് മൗലവി, നസീർ ഹാജി പത്തനാപുരം, സഫറുള്ള മൗലവി എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ കഴി ഞ്ഞ ആഴ്ച മരണപ്പെട്ട ദക്ഷിണയുടെ പ്രസിഡന്റ് ശൈഖുനാ ചേലക്കുളം അബുൽ ബുഷ്റാ മൗലവിക്ക് അനുശോചനവും രേഖപ്പെടുത്തി.