സ്വജീവൻതന്നെ തൃണവൽഗണിച്ച് രക്ഷാപ്രവർത്തനം നടത്തിയ കാഞ്ഞിരപ്പള്ളി അ ഗ്നിശമന സേനാംഗങ്ങളെ ഫയർഫോഴ്സ് ഡി.ജി.പി. സന്ധ്യാ ഐ.പി.എസ്.എറണാകുളം ഗാന്ധിനഗർ നിലയത്തിൽ വെച്ച്  പാരിതോഷികങ്ങൾ നൽകി ആദരിച്ചു. മുണ്ടക്കയം, കൊക്കയാർ, കൂട്ടിക്കൽ മേഖലകളിലുണ്ടായ ഉരുൾ പൊട്ടലിലും, പ്രളയത്തിലും സ്വ ന്തം ജീവൻ പോലും മറന്ന് ആദ്യമെ തന്നെ ഓടിയെത്തി അനേകം ജീവനുകൾ രക്ഷി ച്ച അഗ്നിശമന സോംഗങ്ങളെ ഫയർഫോഴ്സ് മേധാവി പ്രശംസിക്കുകയും , ആദരിക്കുക യും ചെയ്തു.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യൻ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓ ഫീസർ ഇ. എസ്. അനിൽകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ  [ഡ്രൈ വർ)കെഎസ് ഷാരോൺ, കെ എസ് സുദർശൻ,വി  രാജൻ , വിനു കൃഷ്ണൻ ,  ഹോംഗാർ ഡ്മാരായ ഫിലിപ്പ് വർഗീസ്, കെ എസ് ഷിബി ,കെ ഡി സജി എന്നിവരെ പാരിതോഷി കം നൽകി ആദരിച്ചു.