ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ മാധ്യമവിഭാഗമായ ഇന്‍ഫര്‍മേഷന്‍ ആ ന്‍ഡ് ഡിസിമിനേഷന്‍ സെല്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫാം അംഗങ്ങളുടെ ക്ഷേമവും കാര്‍ഷിക വികസനവും ലക്ഷ്യംവച്ച് വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ നൂതനവും സാങ്കേതികവും ശാസ്ത്രീയവുമായ അറിവുകള്‍ നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ ത്തിയാണ് ഇന്‍ഫാം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡിസിമിനേഷന്‍ സെല്‍ രൂപീകരിച്ചിരി ക്കുന്നതെന്നും ഇത് കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി മാറുമെന്നും ഉദ്ഘാടനം നിര്‍വ ഹിച്ച ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാം കാഞ്ഞിരപ്പള്ളികാര്‍ഷിക ജില്ല പ്രസിഡന്റ് എബ്രഹാം മാത്യു പ ന്തിരുവേലില്‍ പ്രസംഗിച്ചു. ഇന്‍ഫാം ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, ഇന്‍ഫാം ഇന്‍ഫര്‍മേഷന്‍ സെല്‍ ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍, ഇന്‍ഫാം പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.