കാഞ്ഞിരപ്പള്ളി : പകര്‍ച്ചവ്യാധികള്‍ ഇല്ലാത്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ കൂട്ടായ്മ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. ആരോഗ്യ ജാഗ്രതയെ പ്പറ്റി എല്ലാവര്‍ക്കും ബോധവല്‍ക്കരണം നടത്തണമെന്നും, മാലിന്യ സംസ്‌ക്കരണം നല്ല രീതിയില്‍ നടപ്പിലാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

കാഞ്ഞിരപ്പള്ളി ബ്ലോക്ക്തല ആരോഗ്യജാഗ്രത ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ, പ്രകാശ് പള്ളിക്കൂ ടം, ഹെഡ് ക്ലാര്‍ക്ക് കെ.എസ്. ബാബു, വനിതാ ക്ഷേമ ഓഫീസര്‍ ബെന്നി മാത്യു തുടങ്ങി യവര്‍ സംസാരിച്ചു.

തുടര്‍ന്നു നടന്ന ക്യാമ്പില്‍ എരുമേലി സി.ച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി. ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.