അഞ്ചരയേക്കർ വരുന്ന ഭൂമിയിൽ ജൈവകൃഷി നടത്തി വിജയം കൊയ്യുന്ന ഒരു കർ ഷകനെ പരിചയപ്പെടാം. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി കാരിയ്ക്കൽ ജോസഫ് ഡൊമി നിക് എന്ന കർഷകനെ.കപ്പയും വാഴയും മുതൽ പയറും, പടവലവും മത്തനും എല്ലാം ഉണ്ട് ഇദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ.
സ്വന്തമായി കൃഷിയിടമില്ല എങ്കിലും പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് ജൈവകൃഷി നടത്തി വിജയം കൊയ്യുകയാണ്കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി സ്വദേശി കാരിയ്ക്കൽ ജോസഫ് ഡൊമിനിക് എന്ന കർഷകൻ. ചെറുപ്പത്തിലെ കൃഷിപ്പണിയായിരുന്നു, പിന്നീട് ഒരുപാട് ജോലികൾ ചെയ്തു. അവസാനം ലോട്ടറി വില്‌പന വരെ നടത്തി .പിന്നീടാണ് ജോസഫ് വീണ്ടും കൃഷിപ്പണിയിലേയ്ക്ക് ക്ക് തിരിഞ്ഞത്. ഇപ്പോൾ ഇദ്ദേഹം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത് ഒന്നും രണ്ടും ഏക്കറിലല്ല അഞ്ചരയേക്കർ ഭൂമിയിലാണ്.കപ്പ, വാഴ,മത്ത, വെണ്ട, പയർ, പാവൽ, ചേന, കാച്ചിൽ, തുടങ്ങിയെല്ലാ കൃഷികളുമുണ്ട്. അയ്യായിരംമൂട് കപ്പയാണ് കൃഷി ചെയ്തിരിക്കുന്നത്. വാഴ2500 മൂടും.15 സെൻ്റിലാകെ ചീനി കിഴങ്ങുമുണ്ട്. ഒന്നരയേക്കറിലാകെ പച്ചക്കറി കൃഷിയാണ്. പ്രളയത്തെ തുടർന്ന് പച്ചക്കറി കൃഷിയിൽ കുറെ നശിച്ചെങ്കിലും വീണ്ടും കൃഷിയിറക്കി.മികച്ച വിളവും നേടി.
പൂർണ്ണമായും ജൈവ രീതിയിലാണ് ജോസഫിൻ്റെ കൃഷിക ളാകെ.കോഴിവളവും, ചാ ണകവും ആണ് വളമായി ഉപയോഗിക്കുന്നത്. ഒറ്റയ്ക്കാണ് കൃഷി പണികൾ നടത്തു ന്നത്.രാവിലെ ആറിന് കൃഷിയിടത്തിൽ പണിയ്ക്കിറങ്ങിയാൽ വൈകിട്ട് 6നാകും തിരിച്ച് കയറുക.കൃഷിഭവൻ്റെ പൂർണ പിന്തുണയുണ്ട് ജോസഫിന്.ഗ്രീൻ ഷോർ, എക്കോ ഷോപ്പ്, എന്നിവ വഴിയാണ് വിളകളാകെ വിറ്റഴിക്കുന്നത്. ഇതു കൂടാതെ പൊതു വിപണിയിലും വില്പന നടത്തുന്നുണ്ട്. സാമ്പത്തിക ലാഭത്തെക്കാൾ വലിയ  മാനസിക സംതൃപ്തിയാണ് കൃഷിയിലൂടെല ഭി ക്കു ന്നതെന്ന് ജോസഫ് പറയുന്നു. ഒരേക്കറിലാണ് ആദ്യം കൃഷിയിറക്കിയത് ഇത് നഷ്ടമായതോടെ സഹായവുമായി അയൽവാസി കൂടിയായ ചെരുവൻ കുന്നേൽ ജോസ് എത്തി. ഇദ്ദേഹം സ്ഥലവും പണവും നൽകി സഹായിച്ചതാണ് വീണ്ടും കൃഷിയിറക്കാൻ പ്രചോദനമായത്.
 വൻ ലാഭം നോടാനായില്ലെങ്കിലും ജൈവ കൃഷിയിലൂടെ പണിക്കൂലി കണ്ടെത്താ നാകുന്നുണ്ടെന്നാണ് ജോസഫിൻ്റെ പക്ഷം. കൃഷിപ്പണിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇദ്ദേഹത്തിൻ്റെ ഇനിയുള്ള ആഗ്രഹം.