ഹരിതകേരളമിഷന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക നെൽ നിലമായ എ ലിക്കുളം പാടശേഖരത്തിലെ പ്രധാന ജലസ്രോതസായ പൊന്നൊഴുകും തോട്ൽ ജലസേച ന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബണ്ടുകൾ നിർമ്മിക്കുകയും തോടി ന് ആഴം കൂട്ടുകയും തോടിന്‍റെ വശങ്ങള്‍ കയർഭൂവസ്ത്രം കൊണ്ട് ബലപ്പെടുത്തുകയും പുല്ലു കൾ വച്ചുപിടിപ്പിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.
തോട് നവീകരണത്തിലൂടെ ഏകദേശം 50 ഏക്കറോളം  പാടശേഖരത്തിൽ നെൽ കൃഷി വ്യാപിപ്പിക്കാനാണ് മിഷന്റെ ഭാഗമായി കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. ഇറിഗേഷൻ വകുപ്പിലെ അസിസ്റ്റൻറ് എൻജിനീയർ മനോജ്, ഗ്രാമപഞ്ചായത്ത് അംഗം മാത്യു പെരിങ്ങനാട്, പാടശേഖര സമിതി പ്രസിഡണ്ട് റ്റോം,  ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ മാരായ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ, കർഷക വേദി പ്രസിഡന്റ് ബേബിച്ചൻ, കർഷകനായ ജോർജ് മണ്ഡപത്തിൽ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.