കാഞ്ഞിരപ്പള്ളി: ഏപ്രില്‍ 27ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന ഇന്‍ഫാം കര്‍ഷകറാലി യും, ദേശീയ നേതൃസമ്മേളനവും, കര്‍ഷക അവകാശപ്രഖ്യാപനവും കേരളത്തില്‍ വരാ ന്‍പോകുന്ന കര്‍ഷകമുന്നേറ്റത്തിന് തുടക്കമാകുമെന്ന്  ഇന്‍ഫാം ദേശീയസമിതി. ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കമായി കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയസമിതി സംഘടനാപ്രവര്‍ത്തനപരിപാടികള്‍ വിലയിരുത്തുകയും വരുംനാളുകളിലെ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

കാര്‍ഷികമേഖലയിലെ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കര്‍ഷകര്‍ക്ക് സഹായമേകുന്നതിലും സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുന്നു.  രാഷ്ട്രീയ പാര്‍ട്ടികള്‍, അധികാരത്തിലേറുവാനുള്ള ഉപകരണങ്ങളായും തങ്ങളുടെ നിലനില്‍പിനായും കര്‍ഷ കരെ വീതംവെച്ചെടുത്തിരിക്കുന്ന യാഥാര്‍ത്ഥ്യം തകര്‍ച്ചയുടെ ഈ നാളുകളിലെങ്കിലും കര്‍ഷകര്‍ തിരിച്ചറിയണം.  മാറിമാറി ഭരിച്ച കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വഞ്ചനയും ഇന്നും തുടരുന്ന കര്‍ഷകവിരുദ്ധനിലപാടുകളുമാണ് കാര്‍ഷികമേഖലയെ തകര്‍ത്തിരിക്കുന്നത്.  രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമത്വത്തില്‍നിന്ന് കര്‍ഷകര്‍ മോചിതരാ കണം.  വിഘടിച്ചുനില്‍ക്കാതെ സംഘടിച്ചുമുന്നേറി വിലപേശി സംസാരിക്കുവാന്‍ കര്‍ഷ കന് ശക്തി പകരുവാന്‍ കര്‍ഷകറാലി ഒരു തുടക്കമാകുമെന്ന് ഇന്‍ഫാം ദേശീയസമിതി സൂചിപ്പിച്ചു.കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീ യനേതൃസമ്മേളനത്തില്‍ പങ്കെടുക്കും.  കര്‍ഷക അവകാശപ്രഖ്യാപനരേഖയ്ക്കും ദേശീയ സമിതി അന്തിമരൂപം നല്‍കി. കേരള കര്‍ഷകസമൂഹത്തിന്റെ ഉയര്‍ത്തെഴു ന്നേല്‍പ്പായി കര്‍ഷറാലിയും കര്‍ഷകനേതൃസമ്മേളനവും മാറും.  ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ സമിതിയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.  കര്‍ഷകറാലിയും ദേശീയക ര്‍ഷകനേതൃസമ്മേളനവും വന്‍വിജയമാക്കുവാന്‍ മുന്നോട്ടുവരണമെന്ന് കേരള കര്‍ഷക സമൂഹത്തോട് ഇന്‍ഫാം ദേശീയസമിതി അഭ്യര്‍ത്ഥിച്ചു.

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ദേശീയസമിതി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി.  ഇന്‍ഫാം ദേശീയ ഭാരവാഹികളായ ഫാ.ആന്റണി കൊഴുവനാല്‍, ഫാ.ജോസ് മോനിപ്പ ള്ളി, ഫാ.തോമസ് മറ്റമുണ്ടയില്‍, പി.സി.സിറിയക്, ജോസ് എടപ്പാട്ട്,  ജോസഫ് മഞ്ചേരി, ജോയി തെങ്ങുംകുടി, ഫാ.ജോസഫ് കാവനാടി, ഡോ.എം.സി.ജോര്‍ജ്, കെ.എസ്.മാത്യു മാമ്പറമ്പില്‍, അഡ്വ.പി.എസ്.മൈക്കിള്‍, ബേബി പന്തപ്പള്ളി, സ്‌കറിയ നെല്ലംകുഴി, ബേബി പെരുമാലില്‍, ജോയി നിലമ്പൂര്‍, ഫ്രാന്‍സീസ് മിറ്റത്താനിക്കല്‍ കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.

ദേശീയസമിതിക്കു തുടക്കമായി നടന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി മേഖലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.  ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ അധ്യക്ഷത വഹിച്ചു.  ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ കണ്‍വീനര്‍ ജോസ് എടപ്പാട്ട്, ഫാ.സെബാസ്റ്റ്യന്‍ പെരുനിലം, വര്‍ഗീസ് കുളമ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.