ജെസ്‌നയുടെ തിരോധാനം; മൊബൈല്‍ സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; സൈബര്‍ വിദഗ്ധസംഘത്തിന്റെ നിഗമനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് അന്വേഷണ സംഘം

മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മറിയ ജയിംസിന്റെ തിരോധാന വുമായി ബന്ധപ്പെട്ട് മൊബൈല്‍ സന്ദേശങ്ങള്‍, വിളികള്‍ ഇവയുടെ വിശ ദാംശം തേടിയുള്ള അന്വേഷണം തുടരുന്നു. സൈബര്‍ വിദഗ്ധസംഘത്തി ന്റെ നിഗമനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകായണ് കേസന്വേഷിക്കു ന്ന പ്രത്യേക സംഘം.

സൈബര്‍ സെല്ലിന്റെ സഹായത്തില്‍ വിശദമായ ഒരു അന്വേഷണം നാലു മാസത്തി നിടെ ഇതാദ്യമായാണ് നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌നയെ വീട്ടില്‍ നി ന്നും കാണാതായത്. ഇതിനിടയില്‍ ലഭ്യമായ വിവ രങ്ങളുടെ അടിസ്ഥാനത്തില്‍ പ്ര ത്യേക പോലീസ് സംഘം അന്വേഷണം തുടരുകയായിരുന്നു.

ജെസ്‌ന ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നതിനാല്‍ ഇ തിലെ കോളുകള്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു.എന്നാല്‍ ജെസ്‌ന രണ്ടാമതൊരു ഫോണ്‍ ഉപയോഗിച്ചിരുന്നു വെന്നു സംശയിക്കത്തക്ക ചില സൂചനകള്‍ സൈബര്‍ വിദഗ്ധ സംഘത്തി ന്റെ അന്വേഷണത്തില്‍ നിന്നു ലഭിച്ചു. ഇതു സംബന്ധിച്ചു സ്ഥിരീകരണം ആയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത്തരത്തിലൊരു ഫോണ്‍ ജെസ്‌നയ്ക്കുണ്ടായിരുന്നതായി ബന്ധുക്കളോ സുഹൃത്തു ക്കളോ പറഞ്ഞിരുന്നില്ല. എന്നാല്‍ സുഹൃത്തുക്കളില്‍ ചില രുടെ ഫോണ്‍ ജെസ്‌ന ഉപ യോഗിച്ചിരുന്നതായി അറിഞ്ഞിരുന്നു. ഇതും പോലീസ് പരിശോധിച്ചിരുന്നതാണ്. ജെ സ്‌ന വീട്ടില്‍ ഉപയോഗിച്ചുകൊ ണ്ടിരുന്ന സാധാരണ മൊബൈല്‍ ഫോണില്‍ നിന്നാണ് സന്ദേശങ്ങളും കോ ളുകളും ഏറെയും പോയിരിക്കുന്നത്.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സൈബര്‍ സംഘത്തിലെ വിദഗ്ധരും ജെസ്‌നയുടെ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. ഇവരുടെ നിഗമനങ്ങളുടെ അടി സ്ഥാനത്തില്‍ 10 ദിവസത്തിനകം തിരോധാന കേസില്‍ ഇപ്പോഴത്തെ അന്വേഷണം പൂര്‍ത്തീകരിക്കാമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ.