കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 15 കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കിയ പുതിയ ബഹുനില കെട്ടിടം കൂടുതല്‍ രോഗീസൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന തിന് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം അനുവദിച്ച പദ്ധതിയുടെ നിര്‍മാ ണം പുരോഗമിക്കവെ കഴിഞ്ഞ ദിവസം അനുമതി ലഭിച്ച 1 കോടി രൂപയും കൂടാതെ യാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.

അഗ്നിരക്ഷാസൗകര്യങ്ങള്‍ക്കുള്ള പമ്പ് ഹൗസ്, ഓവര്‍ഹെഡ് ടാങ്ക് , 50000 ലിറ്റര്‍ ശേ ഷിയുള്ള അണ്ടര്‍ഗ്രൗണ്ട് സ്വീവേജ് സമ്പ് ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഈ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മിനി മെഡിക്കല്‍ കോളേജ് നിലവാരത്തിലേക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മാറുമെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണ പ്രവര്‍ ത്തനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.