സംശുദ്ധ രാഷട്രീയത്തിനുടമയായിരുന്ന ഉഴവൂർ വിജയന്റെ വേർപാട് രാഷ്ട്രീയ കേര ളത്തിന് തീരാനഷ്ടമായിത്തീർന്നെന്നും ഉഴവൂർ വിജയന്റെ രാഷ്ട്രീയ ജീവിതം മറ്റു രാഷ്ട്രീയ നേതാക്കൾക്ക് മാതൃകയായിരുന്നെന്നും NCP കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസി ഡന്റ് ജോബി കേളിയംപറമ്പിൽ പറഞ്ഞു.

NCP മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഉത്ഘാടനം ചെയ്തു പ്രസംഗിക്കകയായിരുന്നു അദ്ദേഹം. പേട്ടക്കവല യിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി, പി.എ,താഹ, ബീനാ ജോബി, റെജി കുന്നുംപുറം, മിർഷമങ്കാശേരി, തോമസ് തീപ്പൊരി, കെ ഇ തോമസ്, പ്രവീൺ ജി നായർ എന്നിവർ പങ്കെടുത്തു.