ജെസ്നയുടെ തിരോധാനം യുവജന കമ്മീഷൻ ഇടപെടുന്നു. യുവജന കമ്മീഷൻ ജെസ്ന യുടെ വീട് സന്ദർശിച്ചു.

മുക്കുട്ടുതറ : കാഞ്ഞിരപ്പള്ളി സെറ്റ് ഡൊമിനിക് കോളേജ് ബിരുദ വിദ്യാർത്ഥിനിയും പത്തനംതിട്ട കൊല്ലാമുള സ്വാദേശിനിയും ആയ ജെസ്ന മരിയ ജെയിംസ്നെ കാണാതാ യ സംഭവത്തിൽ യൂത്ത് കമ്മീഷൻ അഗം അഡ്വ: കെ .യു .ജെനിഷ് കുമാർ,കമ്മിഷൻ സെക്രട്ടറി ജോക്കോസ് പണിക്കരും മാറ്റ് സാമൂഹിക പ്രവർത്തകർക്കും സ്ഥലത്തെ ഡി .വൈ .എഫ് .ഐ മേഖല സെക്രട്ടറി അമൽ ഏബ്രഹാം, അംജദ് അഹമ്മദ്, ബിനോജ് മാത്യൂ,തുടങ്ങിയവർക്ക് ഒപ്പം ആണ് കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ജെസ്നയുടെ വീട് സന്ദർശിച്ചത്.മകളുടെ തിരിച്ചു വരവ്‌കാത്തിരിക്കുകയാണ് ജെസ്നയുടെ കുടും ബം.ജെസ്നയുടെ മാതാവ് എട്ട് മാസം മുൻപ് മരണപ്പെട്ടിരുന്നു.ആ ദുഃഖത്തിൽ നിന്നും പതുക്കെ മോചിതം ആയി വരുമ്പോൾ ആണ് ജെസ്നയുടെ തിരോധാനം. കമ്മീഷൻ അഗങ്ങൾ ജെസ്നയുടെ പിതാവ് ജെയിംസ്, സഹോദരൻ ജെയിസ്, സഹോദരി ജെഫി എന്നിവരെ കണ്ടു അന്വേഷണത്തിന്റെ സ്‌ഥിതി ഗതികൾ ആരാഞ്ഞു.അന്വേഷണം തൃപ്തികരം ആണ് എങ്കിലും ജെസ്നയെ ഉടൻ തന്നെ കണ്ടു പിടിക്കണം എന്ന് ജെസ്നയുടെ കുടുംബം കമ്മീഷൻനോട് ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ നടപടി. കമ്മിഷൻ സ്വായം കേസ് ഏറ്റെടുത്തു വിഷയത്തിൽ ഏഴു ദിവസ ത്തിനകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവി യോട് ആവശ്യപ്പെട്ടു.