മഴയ്‌ക്കൊപ്പം എത്തുന്ന ഇടിമിന്നല്‍ കിഴക്കന്‍ മേഖലയില്‍ നാശം വിത യ്ക്കുന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കഴിഞ്ഞ ദിവസം പശുക്കള്‍ ഇടി മിന്നലേറ്റ് ചത്തത് കൂടാതെ വാഴൂരിലും ചിറക്കടവിലും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.

തമ്പലക്കാട് കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ഇടിമിന്നലിലാണ് മൂന്ന് പശുക്കളും ഒരു കിടാവും ചത്തത്.തമ്പലക്കാട് വടക്കേടത്ത് വി.കെ ചാ ക്കോയുടെ പശുക്കളാണ് ഇടിമിന്നലിനെ തുടര്‍ന്ന് ചത്തത്.തൊഴുത്തില്‍ നില്‍ക്കുകയായിരുന്ന പശുക്കള്‍ക്കാണ് ഇടിമിന്നലേറ്റത്. തല്‍ക്ഷണം ഇവ ചത്ത് വീഴുകയായിരുന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു പശുവളര്‍ത്തല്‍.
പശുക്കള്‍ ചത്തൊടുങ്ങിയതോടെ ഇവരുടെ ഉപജീവനമാര്‍ഗ്ഗമാണ് ഇല്ലാ തായത്.തൊഴുത്തിന് സമീപത്തെ വാഴകൃഷിയും ഇടിമിന്നലില്‍ നശിച്ചി ട്ടുണ്ട്.ചാക്കോയും മകനും പശുക്കളെ കറന്ന് അര മണിക്കൂറിനു ശേഷ മാണു മിന്നലില്‍ പശുക്കള്‍ ചത്ത് വീണത്.ആകെ മൂന്നു കറവപശുക്കളും രണ്ട് കിടാങ്ങളുമാണു തൊഴിത്തിലുണ്ടായിരുന്നത്.ഇതില്‍ ഒരാഴ്ച്ച മാ ത്രം പ്രായമുള്ള ഒരു കിടാവ് ഒഴികെ നാലു പശുക്കളും മിന്നലേറ്റ് ചത്തു.

മഴക്കൊപ്പം എത്തിയ ഇടിമിന്നലില്‍ വീടുകളുടെ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു.കാഞ്ഞിരപ്പള്ളി പാറക്കടവ്,വാഴൂര്‍ ശാ സ്താംകാവ്, ചിറക്കടവ് കളമ്പുകാട്ടുകവല എന്നിവിടങ്ങളിലും ഇടിമി ന്നലില്‍ വ്യാപക നാശമുണ്ടായി. വീട്ടുപകരണങ്ങള്‍ നശിച്ചതിനൊപ്പം ഇ വിടങ്ങളില്‍ ഭൂമി വിണ്ട് കീറുകയും ചെയ്തു.ശക്തമായ മിന്നലില്‍ വീടി ന്റെ പല ഭാഗങ്ങളിലും വിള്ളലുകളുമുണ്ടായിട്ടുണ്ട്.