ഇരു വൃക്കകളും പ്രവർത്തനരഹിതമായ വീട്ടമ്മക്കായി ചികിത്സാ സഹായ സമിതി രംഗത്ത്.

എരുമേലി : ഇരു വൃക്കകളും തകരാറിലായ വീട്ടമ്മയുടെ ചികിത്സക്കായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റിൻറ്റെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ചു. നേർച്ച പ്പാറ തേക്കുംതോട്ടത്തിൽ സുധീഷിൻറ്റെ ഭാര്യ ഉഷ (32) ആണ് ഗുരുതാവസ്ഥയിൽ കഴിയുന്നത്. അഞ്ച് വർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികി ത്സയിലായിരുന്നു. ഓട്ടോ ഡ്രൈവറായ സുധീഷിൻറ്റെ തുച്ഛമായ വരുമാനമാണ് ആകെ ആശ്രയം. സ്വന്തമായി വീടും സ്ഥലവും ഇല്ല. വാടക വീട്ടിലാണ് താമസം. ഏഴിലും നാലിലും പഠിക്കുന്ന മക്കൾ കോൺവെൻറ്റിൽ താമസിച്ചാണ് പഠനം. അടിയന്തിരമായി കിഡ്നികൾ മാറ്റി വെച്ചില്ലെങ്കിൽ ഉഷയുടെ ജീവൻ അപകടത്തിലാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.

ചികിത്സക്കും ഓപ്പറേഷനുമായി 18 ലക്ഷം രൂപ വേണ്ടി വരും. ഇതിനായി പഞ്ചായ ത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ കൺവീനറും വാർഡംഗം ജസ്ന ജോയിൻറ്റ് കൺവീനറും പഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ ആർ അജേഷ് ഖജാൻജി യുമായി സഹായസമിതി രൂപീകരിച്ചു. ഉഷയുടെ ജീവൻ രക്ഷിക്കുന്നതിനുളള ചികി ത്സക്ക് സുമസുകളുടെ സഹായങ്ങൾ ബാങ്ക് അക്കൗണ്ട് മുഖേനെയും നൽകാം. സഹായ സമിതി ഭാരവാഹികൾ ആരംഭിച്ച ബാങ്ക് അക്കൗണ്ട് നമ്പർ – 772002010001755. ഐ എഫ് സി കോഡ് : യു ബി ഐ എൻ 0577201.