കാഞ്ഞിരപ്പള്ളി: രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് മാര്‍ മാത്യു അറയ്ക്ക ലിന് പൊതുസമൂഹം നല്‍കുന്ന ജനകീയ ആദരവ് മാര്‍ച്ച് 1 ഞായറാഴ്ച നടക്കും. ഉച്ച ക ഴിഞ്ഞ് 4 മണിക്ക് കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് അങ്കണത്തില്‍ പ്ര ത്യേകം തയ്യാറാക്കിയ പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയ ആദരവ് ഉ ദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും സാമൂ ഹ്യ രാഷ്ട്രീയ മത സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ പ്രമുഖരുള്‍പ്പെ ടെ വിവിധ തലങ്ങളിലുള്ള ജനസമൂഹവും പങ്കെടുക്കും.
വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും ദേശീയ അന്തര്‍ദേശീ യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഉള്‍ പ്പെടെയുള്ളവര്‍ മാര്‍ മാത്യു അറയ്ക്കലിന് ആദരവ് നേരാന്‍ എത്തിച്ചേരും. മാര്‍ മാത്യു അറയ്ക്കലിന്റെ സമഗ്രസംഭാവനകളുടെ ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രദര്‍ശിപ്പി ക്കും. മാര്‍ ജോസ് പുളിക്കല്‍ രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ജനകീയ സ്‌നേഹാദരവ് സംഘടിപ്പിക്കുന്നത്.