മുണ്ടക്കയം : ഏപ്രില്‍ 29 ന് കോട്ടയത്ത് നാഗമ്പടം  നെഹൃസ്റ്റേഡിയത്തില്‍വച്ച് നടക്കുന്ന കെ.എം. മാണി സ്മൃതിസംഗമം കേരളാകോണ്‍ഗ്രസ് (എം) കുടുംബസംഗമമാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അലക്സ് കോഴിമല അഭിപ്രായപ്പെട്ടു.കെ.എം.മാണി കേരള സംസ്ഥാനത്തിന് ചെയ്ത സേവനങ്ങളുടെ ഗുണഗണങ്ങള്‍ അനുഭവിച്ച എല്ലാവരും സ്മൃ തിസംഗമത്തില്‍ എത്തിച്ചേരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പ്രസിഡന്‍റ് സണ്ണി തെക്കേടം പറഞ്ഞു. കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയി ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

ഏപ്രില്‍ 29 ന് നടക്കുന്ന കെ.എം. മാണി സ്മൃതിസംഗമത്തില്‍ പൂഞ്ഞാര്‍ നിയോജക മ ണ്ഡലത്തില്‍നിന്നും 3000 കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. ഫെബ്രുവരി 20ന്  സാഹിത്യ സഹകരണസം ഘം ഓഡിറ്റോറിയത്തില്‍വച്ച് നടക്കുന്ന ജില്ലാ ജനറല്‍ബോഡി യോഗത്തില്‍ നിയോജകമ ണ്ഡലത്തില്‍നിന്നും 150 ഭാരവാഹികള്‍ പങ്കെടുക്കും. സ്മൃതിസംഗമത്തിന് മുന്നോടിയാ യി പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ പാറത്തോട് മണ്ഡലം കമ്മറ്റി ബുധ നാഴ്ച പെന്‍ഷന്‍ ഭവനില്‍വച്ച് നടന്നു. മറ്റു മണ്ഡലങ്ങളില്‍ താഴെപ്പറയുന്ന ദിവസങ്ങളി ല്‍ കമ്മറ്റികള്‍ കൂടുന്നതാണ്.

പൂഞ്ഞാര്‍ 15 ന് ഉച്ചകഴിഞ്ഞ് നാലിന്, പൂഞ്ഞാര്‍ പ്രദീപ്  ഹോട്ടലിലും പൂഞ്ഞാര്‍ തെ ക്കേക്കര 15 ന് ഉച്ചകഴിഞ്ഞ് 5 ന് ദേവസ്യാച്ചന്‍ വാണിയപ്പുരയുടെ വസതി, കോരുത്തോ ട് 16 ന് ഉച്ചകഴിഞ്ഞ് 5 ന് സണ്ണി വെട്ടുകല്ലേലിന്‍റെ വസതി, എരുമേലി 17 ന് ഉച്ചകഴിഞ്ഞ് 4 ന്  ചെമ്പകത്തുങ്കല്‍ ഓഡിറ്റോറിയം, മുണ്ടക്കയം 19 ന് ഉച്ചകഴിഞ്ഞ് 5 ന് മിനി സാവി യോയുടെ വസതി, ഈരാറ്റുപേട്ട-തീക്കോയി മണ്ഡലം കമ്മറ്റികള്‍ ഫെബ്രുവരി അവസാ ന വാരം നടത്തും.

മുണ്ടക്കയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കമ്മറ്റിയില്‍ നിയോജകമണ്ഡ  ലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.  സംസ്ഥാന സ്റ്റിയറിംഗ് ക മ്മറ്റിയംഗം ജോര്‍ജ്ജുകുട്ടി ആഗസ്തി,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ സെക്രട്ടറിമാരായ ജോണിക്കുട്ടി മഠത്തിനകം, പ്രദീപ് വലിയപറമ്പില്‍  വനിതാകോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ്  ഷീലാ തോമസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റുമാരായ പി.സി. തോമസ് പാലൂകുന്നേല്‍, എ.കെ. നാസ്സര്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, സോജന്‍ ആലക്കുളം, ജോസ് നടൂപ്പറമ്പില്‍, തങ്കച്ചന്‍ കാരയ്ക്കാട്ട്, സാബു കാലാപറമ്പില്‍, റോയി വിളകുന്നേല്‍, പി.സി. സൈമണ്‍, തോമസ് ചെമ്മരപ്പള്ളി സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസ് കട്ടയ്ക്കന്‍, ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, പി.റ്റി. തോമസ് പുളിയ്ക്കല്‍, എന്‍.സി. ചാക്കോ നെടുംതുണ്ടത്തില്‍, തോമസുകുട്ടി മുതുപുന്നയ്ക്കല്‍, ജോസഫ് മൈലാടിയില്‍, സംസ്കാരവേദി ജില്ലാ പ്രസി ഡന്‍റ് ബാബു ടി. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സോഫി ജോസഫ്, ബ്ലോക്ക് പ ഞ്ചായത്തംഗം ജോളി മടുക്കക്കുഴി, കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജെസ്സി ജോസ്  മ ണ്ഡലം പ്രസിഡന്‍റുമാരായ ചാര്‍ളി കോശി,  ജോഷി മൂഴിയങ്കല്‍, ബിജോയ് മുണ്ടുപാലം, ദേവസ്യാച്ചന്‍ വാണിയപ്പുര, തോമസ് മാണി, പരീക്കൊച്ച് കുരുവിനാല്‍, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍  യൂത്ത് ഫ്രണ്ട് (എം) സം സ്ഥാന വൈസ് പ്രസിഡന്‍റ് അന്‍സാരി പാലയംപറമ്പില്‍, പോഷകസംഘടന നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ ജാന്‍സ് വയലികുന്നേല്‍, ജോളി ഡോമിനിക്, എ.എസ്. ആ ന്‍റണി, ബിജി ജോര്‍ജ്ജ്, സ്കറിയാച്ചന്‍ പൊട്ടനാനിയില്‍, കെ.എസ്. മോഹനന്‍ പഞ്ചായ ത്തംഗങ്ങളായ ജയ ജേക്കബ്, സേവ്യര്‍ കണ്ടത്തിന്‍കര, ജിജി നിക്കളാവോസ്, മാത്യു എ ബ്രഹാം പ്ലാക്കാട്ട്, ലൈസാമ്മ ജോസ്, അന്നമ്മ മാത്യു, ഫിലോമിന റെജി, മോളി ദേവ സ്യാ എന്നിവര്‍ പ്രസംഗിച്ചു.

സ്മൃതി സംഗമത്തിന്‍റെ വിജയത്തിനായി സിബി ശൗര്യാംകുഴി, അപ്പച്ചന്‍ കുമ്പളന്താനം, ജോസ് കോട്ടയില്‍, സണ്ണി വെട്ടുകല്ലേല്‍, ബെന്നി കൊച്ചുകരിമ്പനാല്‍, ഷെറിന്‍ റോയി,  ബെന്നി സ്കറിയ, ഷാബോച്ചന്‍ മുളങ്ങാശേരില്‍, പ്രിന്‍സ് ജോസഫ്, ഷൈല സണ്ണി, ടോം സെബാസ്റ്റ്യന്‍, പി.എസ്. ഹമീദ്, ജോയി തോമസ് കളരിക്കല്‍, ജോസ് വരവുകാലായില്‍ എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു.