ജനമൈത്രി പോലീസിന് ഇത് അഭിമാന നിമിഷം.കോടതി വിധിയെ തുടര്‍ന്ന് കാഞ്ഞിരപ്പ ള്ളിയില്‍ കുടിയിറക്കിയ അമ്മയ്ക്കും മകള്‍ക്കും സ്വപ്ന ഭവനത്തിന്റെ താക്കോല്‍ വെള്ളിയാഴ്ച കൈമാറും.

അഭിമാന നിമിഷത്തിലാണ് കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസ്. തെരുവിലേക്ക് കുടിയിറക്കപ്പെട്ട അമ്മയ്ക്കും മകള്‍ക്കും സ്വപ്നഭവനം ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍.കോടതി വിധിയെ തുടര്‍ന്ന് കുടിയിറക്കിയ കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപറമ്പില്‍ ബബിതയ്ക്കും മകള്‍ സൈബയ്ക്കും ജനമൈത്രി പോലീസ് മുന്‍കൈയെടുത്ത് പണികഴിപ്പിച്ച സ്വപ്നഭവനത്തിന്റെ താക്കോല്‍ വെള്ളിയാഴ്ച കൈമാറും.പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രൗഡോജ്ജലമായ ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ് വീടിന്റെ താക്കോലും ആധാരവും ബബിതയ്ക്കും മകള്‍ സൈബയ്ക്കുംകൈമാറുക.എണ്ണൂറ് ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള വീടാണ് കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസ് സുമനസുകളുടെ സഹായത്തോടെ ബബിതയ്ക്കും മകള്‍ക്കുമായി നിര്‍മ്മിച്ചി രിക്കുന്നത്. പട്ടിമറ്റത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങിയാണ് വീട് നിര്‍മ്മാണം പൂര്‍ത്തി യാക്കിയത്.

പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറി പോലുമില്ലാതെ , പലകകളും തുണികളും കൊണ്ടു മറച്ച ഒറ്റമുറി വീട്ടില്‍ നിന്നും കോടതി വിധിയെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 20ന് ബബിതയെയും മകള്‍സൈബയെയും പൊലീസിന് ഇറക്കി വിടേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസിലാ യിരുന്നു രോഗാവസ്ഥയില്‍ കിടന്ന ബബിതയെ കിടക്കയോടെ കുടിയൊഴിപ്പിച്ചത്.