കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎമ്മിന്‍റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങളിലായി നടത്തിയ ഇന്‍റർ പാരിഷ് യൂത്ത്ഫെസ്റ്റ് -“അനസ്താസെ 2022′ സമാപിച്ചു.കലാകായിക മത്സരങ്ങൾ കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാ ട്ടിൽ ഉദ്ഘാടനം ചെയ്തു.

വോളിബോൾ ടൂർണമെന്‍റിൽ വലിയതോവാള ക്രിസ്തുരാജ ഇടവക ടീം ഒന്നാം സ്ഥാന വും ഇടക്കുന്നം വേളാങ്കണ്ണിമാതാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷട്ടിൽ ടൂർണ മെ ന്‍റിൽ മണിപ്പുഴ ക്രിസ്തുരാജ, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ, ആനക്ക ല്ല് സെന്‍റ് ആന്‍റണീസ് ടീമുകൾ യഥാക്രമം ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ കര സ്ഥമാക്കി.

ഡാൻസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ, കരുണാപുരം സെന്‍റ് മേരീസ്, മേരികുളം സെന്‍റ് ജോർജ് ടീമുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും ഡി ബേറ്റിന് മുണ്ടക്കയം വ്യാകുലമാതാ, കൂവപ്പള്ളി സെന്‍റ് ജോസഫ്സ് ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.

വിജയികൾക്ക് ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ, കാഞ്ഞിരപ്പള്ളി ഫൊ റോന എസ്എംവൈഎം ഡയറക്ടർ ഫാ. ആൻഡ്രൂസ് പേഴുംകാട്ടിൽ, കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് കുറിച്ചിയാപ റ മ്പിൽ സിഎംഐ,കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം ആനിമേറ്റർ സിസ്റ്റർ ഫിൽസി സിഎംസി എന്നിവർ ട്രോഫികളും കാഷ് പ്രൈസുകളും സമ്മാനിച്ചു.

പ്രസിഡന്‍റ് ജോജി തോമസ് പേഴത്തുവയലിൽ, ഡിജു കൈപ്പൻപ്ലാക്കൽ, അലൻ എസ്. വെള്ളൂർ, ജോയൽ ഇല്ലിക്കമുറിയിയിൽ, അഞ്ജു മരിയ ജേക്കബ്, അലീന മേരി ജേക്കബ്, അന്നു രാജേഷ്,  ആൽബിൻ മാത്യു, ജെറി മനു, ജെറിൻ ഈപ്പൻ എന്നിവർ നേതൃത്വം നൽകി.