യേശുവിന്റെ കുരിശുമരണത്തിന്റെ സ്മരണ പുതുക്കി കുരിശുമലകൾ കയറാൻ ആയി രങ്ങൾ. യേശുക്രിസ്തുവിന്റെ കാൽവരിയിലെ കുരിശുമരണത്തിന്റെ അനുസ്മരണയി ലാണു വിശ്വാസികൾ കുരിശുമല കയറിയത്. പീഡാനുഭവത്തെ അനുസ്മരിച്ചു ദേവാല യങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിലേറ്റപ്പെട്ട യേശുവിന് കയ്പുനീർ നൽകിയതി ന്റെ സ്മരണപുതുക്കി കയ്പുനീർ വിതരണവും നടന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കുരിശുമല കയറ്റവും നടന്നു. വാഗമൺ കുരിശുമല, അരുവിത്തുറ വല്യച്ചൻമല എന്നിവിടങ്ങളിലേക്കു ചെറുസംഘങ്ങളായും അല്ലാതെയും രാവിലെ മുതൽ വിശ്വാസികൾ എത്തിക്കൊണ്ടിരുന്നു.

കാഞ്ഞിരപ്പള്ളി:പീഡാനുഭവ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്നലെ ദുഃഖവെ ള്ളി ആചരിച്ചു. വിവിധ ഇടവകകളുടെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴിയിലും കുരിശുമല കയറ്റത്തിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. സെന്റ് ഡൊ മിനിക്‌സ് കത്തീഡ്രലിൽ രാവിലെ പുളിമാവിൽനിന്നും മണ്ണാർക്കയത്തുനിന്നും കുരിശി ന്റെ വഴി എത്തി, 12നു കുരിശിന്റെ വഴി സമാപിച്ചു. തുടർന്നു നേർച്ചക്കഞ്ഞി വിതര ണം നടന്നു.

ഉച്ചകഴിഞ്ഞു പീഡാനുഭവ തിരുക്കർമങ്ങൾ, നഗരികാണിക്കൽ ശുശ്രൂഷയും നടന്നു. ഇന്നു രാവിലെ 6.45നു സമൂഹബലി, പുത്തൻതിരി, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഉയിർപ്പ് ഞായർ പുലർച്ചെ 2.45നു നടക്കുന്ന ഉയിർപ്പ് തിരുക്കർമങ്ങൾക്കും കുർബാനയ്ക്കും മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിക്കും. പുലർച്ചെ അഞ്ചിനും 6.30നും എട്ടി നും കുർബാന.

പൊടിമറ്റം : സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു പാറത്തോട് പള്ളിപ്പടിയിൽനിന്നു കുരിശിന്റെ വഴി ആരംഭിച്ചു. തുടർന്നു പള്ളിയിൽ കുരിശാരാധന, പീഡാനുഭവ വായന. ഇന്നു രാവിലെ എട്ടിനു പ്രഭാതപ്രാർഥന, രാത്രി എട്ടുമുതൽ ഉയിർപ്പ് തിരുക്കർമങ്ങൾ ആരംഭിക്കും. ഒന്നിനു രാവിലെ 7.30നു കുർബാന.
ചെറുവള്ളി: സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ രാവിലെ ഏഴുമുതൽ എട്ടുവരെ ആരാ ധന നടന്നു. എട്ടിനു തിരുക്കർമങ്ങൾ, തുടർന്നു 10നു പൂവത്തോലി കുരിശുപള്ളിയിലേ ക്കു കുരിശിന്റെ വഴി നടന്നു. സമാപന പ്രാർഥനയ്ക്കുശേഷം നേർച്ചക്കഞ്ഞി വിതരണം ചെയ്തു. ഇന്നു രാവിലെ ഏഴിനു പുത്തൻവെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്, തുടർന്നു കുർബാന. ഉയിർപ്പു ഞായറാഴ്ച പുലർച്ചെ 2.45ന് ഉയിർപ്പ് തിരുക്കർമങ്ങൾ, കുർബാന. രാവിലെ ഏഴിനു കുർബാന. തിരുക്കർമങ്ങൾക്കു വികാരി ജനറൽ റവ. ഡോ. കുര്യൻ താമരശേരി, വികാരി ഫാ. സെബാസ്റ്റ്യൻ ചിറ്റപ്പനാട്ട് എന്നിവർ കാർമികത്വം വഹിക്കും.  ചേനപ്പാടി :തരകനാട്ടുകുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ വാരാചരണത്തി ന്റെ ഭാഗമായി ഇന്നലെ രാവിലെ ഒൻപതുമുതൽ 12 വരെ പ്രാർഥനാ ശുശ്രൂഷ നടന്നു. ഉച്ചകഴിഞ്ഞു കുരിശിന്റെ വഴി ആരംഭിച്ചു. തുടർന്ന് 4.30നു പീഡാനുഭവ തിരുക്കർമ ങ്ങൾ, നഗരികാണിക്കൽ, സ്ളീവാ ചുംബനം, പുത്തൻപാന വായന എന്നിവയും നടന്നു. ഇന്നു രാവിലെ ഏഴിനു കുർബാന, ജ്ഞാനസ്നാനവ്രത നവീകരണം, പുത്തൻതീ, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഉയിർപ്പ് തിരുനാൾ ദിവസമായ ഒന്നിനു പുലർച്ചെ മൂന്നിന് ഉയിർപ്പു തിരുനാൾ കർമങ്ങൾ, പ്രദക്ഷിണം, കുർബാന, 6.40നു സപ്രാ, ഏഴിനു കുർബാന.