സംരക്ഷിത വനമേഖലകളുടെ ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ ബന്ധമായും വേണമെന്ന   സുപ്രീം കോടതിവിധിയ്ക്കെതിരെ പ്രതിക്ഷേധവുമായി ക ർഷകസംഘടനയായ ഇൻഫാം. മുണ്ടക്കയത്ത് ഇൻഫാമിൻ്റെ നേതൃത്വത്തിൽ സംഘ ടി പ്പിച്ച ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.ഒരു ജനതയുടെ ഉയർത്തെഴുന്നേല്പിൻ്റെ പ്രശ്നമാണി തെന്ന് അദ്ദേഹം പറഞ്ഞു.
കേരള സമൂഹം ജീവിച്ചിരിക്കണമെങ്കിൽ വളരണമെങ്കിൽ സമരത്തിലുടെ ഒരുമിച്ച് കൂടിയേ മതിയാകു എന്ന വലിയ ഗതികേടിലേയ്ക്ക് എത്തിച്ചേർന്നിരിക്കുകയാണന്നും കർഷക സംഘടനയായ ഇൻഫാമിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഫര്‍ സോണ്‍ മോചന സമര പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു.പ്രളയത്തിൻ്റെ കെടുതികൾ എല്ലാം അനുഭവിച്ചറിഞ്ഞ മലയോര കർഷകജനത ഇതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറിയവരുന്ന സമയത്താണ് മറ്റൊന്ന് കൂടി എത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ വിധിക്കെതിരെയല്ല ഈ സമര പ്രഖ്യാപനം എന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു.. മാറി മാറി വന്ന ഇവിടുത്തെ സർക്കാരുകൾക്കൊന്നും വന വിസ്തൃതി ഉൾപ്പെടെയുള്ള കേരളത്തിൻ്റെ സാഹചര്യങ്ങളെപ്പറ്റി  കേന്ദ്രത്തെയോ അല്ലെങ്കിൽ സുപ്രീം കോടതി വിധിയ്ക്ക് പിന്നിലുള്ള സാഹചര്യങ്ങളെയോ ഒന്നും ധരിപ്പിക്കാൻ കഴിഞ്ഞില്ല. ഇത് കേരളത്തിൽ മാറി മാറി വന്ന സർക്കാരുകളുടെ കടമ നിർവ്വഹണത്തിലെ പിഴവുകളാണന്ന് പറയാൻ താൻ മടിക്കുന്നില്ലന്നും ബിഷപ്പ് പറഞ്ഞു.
.40 ലക്ഷത്തിലധികം ആളുകളാണ് സുപ്രീം കോടതി വിധിയുടെ ഇരയാക്കപ്പെടാൻ പോകുന്നത്. വനം വർധിപ്പിച്ചെടുക്കുക എന്ന അജണ്ടയുടെ പിന്നിൽ കാർബൺ ഫണ്ടുണ്ട്. ആഗോള താപനത്തിന് ഏറ്റവും കൂടുതൽ പരിഹാരം ചെയ്യുന്നത് കേരളത്തിലെ മലയോര കർഷകരാണ്.ഇത് മറന്ന് എല്ലാത്തിൻ്റെയും ഉത്തരവാദിത്വം ഒരു മഴക്കെടുതിയിൽ ഉരുൾപൊട്ടലുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്വമടക്കം പാവപ്പെട്ട കർഷകൻ്റെ തലയിൽ കെട്ടി വയ്ക്കുന്ന കപട പരിസ്ഥിതിവാദികൾ കർഷക ജനതയും അവരോട് ചേർന്ന് കേരള ജനതയും ഉണർന്നു കഴിഞ്ഞു എന്ന സത്യം മനസിലാക്കണം. മലയോര മേഖലയിലെജനപ്രതിനിധികളെ പ്രശ്നത്തിൻ്റെ ഗൗരവം  ബോധ്യപ്പെടുത്തിയിട്ടുണ്ടന്നും നിയമസഭയിൽ വിഷയം ചർച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സമ്മേളനത്തിൽ വികാരി ജനറാൾ റവ.ഡോ.കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു.ഇൻഫാം ഭാരവാഹികളായ ഫാദർ ജോസഫ് പുൽത്തകിടിയേൽ, സണ്ണി എബ്രാഹാം വെട്ടുകല്ലേൽ, ഷാ ബോച്ചൻ മുളങ്ങാശ്ശേരി, അലക്സ് പൗവ്വത്ത്, ജയ്സൺ ജോസഫ് ചെമ്പ്ളാ യിൽ, ഫാദർ ബിനോയി പുത്തൻ പറമ്പിൽ