കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വളപ്പില്‍ അത്യാഹിത വിഭാഗത്തിന് സമീപം കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാന്‍ നടപടികളായി. മലി നജലം നിറഞ്ഞ കുഴിയില്‍ നിന്നും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പൈപ്പുലൈനുകള്‍ സ്ഥാപിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. അത്യാഹിത വിഭാഗത്തിന് സമീപത്തെ കുഴിയില്‍ നിന്നും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ മാന്‍ഹോളിലേക്ക് മലിനജലം ഒഴുക്കിവിടാന്‍ നാലിഞ്ച് വ്യാസമുള്ള പൈപ്പ് ലൈനുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
എച്ച്.എം. സി ഫണ്ട് ഉപയോഗിച്ചാണ് പണികള്‍ നടത്തിയത്.പി ഡബ്ലു ഡി എ.ഇ ടി ആര്‍ മനേഷിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണ ജോലികള്‍.നാട് മുഴുവന്‍ പനിച്ച് വിറയ്ക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ ജനറല്‍ ആശുപത്രി പരിസരത്ത് അത്യാഹിത വിഭാഗത്തിന് സമീപം മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍പെറ്റുപെരുകുന്നത് കഴിഞ്ഞ ദിവ സം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെ തുടര്‍ന്നാണ് ഇക്കാര്യ ത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചത്.