കാഞ്ഞിരപ്പള്ളി:  ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴു പഞ്ചായത്തുകളിലെ  16 കര്‍ഷക ഗ്രൂപ്പുകള്‍ വഴി മെഷീനറി ബാങ്കുകള്‍ക്ക് തുടക്കമായി.   കൃഷിയിടങ്ങളിലെ തൊഴിലാളി കളുടെ ലഭ്യതക്കുറവ് ഇതിലൂടെ ഒരുപരിധിവരെ കുറയ്ക്കാനാകുമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച്  ജില്ലാപഞ്ചായത്ത് മെംബര്‍  സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍ പറഞ്ഞു.

10.5 ലക്ഷം രൂപയുടെ കാര്‍ഷിക യന്ത്രോപകരണങ്ങളാണ് വിവിധ ഗ്രൂപ്പുകള്‍ക്ക് വിതര ണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളിമടുക്കക്കുഴി, മെംബര്‍മാരായ പി.എ. ഷെമീര്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോന്‍, സോഫി ജോസഫ്, വി.ടി. അയൂബ്ഖാന്‍, പ്രകാശ് പള്ളിക്കൂടം, മറിയമ്മ ടീച്ചര്‍, പി.ജി. വസന്തകുമാരി, അന്നമ്മ ജോസഫ്, അജിത രതീഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിമോന്‍ വര്‍ഗീസ്, ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ കെ. അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.മെഷീനറി ബാങ്കുകളില്‍ നിന്നു കര്‍ഷകര്‍ക്ക് നേരിട്ട് കാര്‍ഷിക യന്ത്രോപകരണങ്ങളുടെ പ്രയോജനം ലഭ്യമാണ്.  തെങ്ങുകയറ്റ യന്ത്രം, കളവെട്ടിയന്ത്രം, പവര്‍സ്‌പ്രേയര്‍, കുറ്റിപമ്പ് എന്നീ കാര്‍ഷിക യന്ത്രങ്ങളാണ് തുടക്കത്തില്‍ ഇവിടെ നിന്നു ലഭിക്കുന്നത്.