കോവിഡ്‌ 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാരും തിരുവി താംകൂർ ദേവസ്വം ബോർഡും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ പ്രകാരം എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 31.03.20 വരെ ചുവടെ വിവരിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ഭക്ത ജനങ്ങൾ പരമാവധി സഹകരിക്കാൻ അപേക്ഷ.
31.3.20 വരെ ക്ഷേത്രത്തിൽ ഭക്ത ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പതിവ് ചടങ്ങുകൾ മാത്രമേ ക്ഷേത്രത്തിൽ നടക്കുകയുള്ളൂ. ഭകത ജനങ്ങൾ ആ ദിവസം വരെ മു ൻ കൂട്ടി വഴിപാടുകൾ ബുക് ചെയ്തിട്ടുണ്ടങ്കിൽ ആയതു പിന്നീട് സൗകര്യ പ്രദമായ തീയ തികളിൽ നടത്താവുന്നതാണ്.
പതിവ് ചടങ്ങുകൾക്കായി ക്ഷേത്രനട രാവിലെ 6 മണി മുതൽ 10 മണിവരെയും വൈകു ന്നേരം 5.30 മുതൽ 7.30 വരെയും തുറക്കുന്നതായിരിക്കും. എന്നാൽ ദർശനം വഴിപാട് എന്നിവ ഉണ്ടായിരിക്കുന്നതല്ല.ക്ഷേത്രത്തിൽ വച്ചു ഈ ദിവസങ്ങളിൽ വിവാഹം ബുക് ചെയ്തിട്ടുണ്ടങ്കിൽ ആ തീയതി മാറ്റി വക്കേണ്ടതും അടച്ച തുക തിരികെ നല്കുന്നതുമാ യിരിക്കും.