കാഞ്ഞിരപ്പള്ളി: ഇക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടു വിജ്ഞാപനത്തിലെ കര്‍ഷകദ്രോഹ നിര്‍ദേശങ്ങള്‍ പിന്‍വലി ക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ സമിതിയുടെ നേതൃത്വ ത്തില്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമുള്ള ഭീമ ഹര്‍ജി തയാറാക്കി. ഭീമഹര്‍ജി പ്രധാ നമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറുമെന്നും കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകളെ അറിയിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നിയമങ്ങളും പ്രഖ്യാപനങ്ങളും പിന്‍വലിച്ച് കര്‍ഷകരക്ഷ സാധ്യമാക്കണമെന്നും മാര്‍ ജോസ് പുളി ക്കല്‍ കൂട്ടിച്ചേര്‍ത്തു.

കാട്ടുമൃഗങ്ങളുടെ പരിഗണനപോലും മനുഷ്യനു നല്‍കാത്ത നയങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും പിന്തിരിയണമെന്ന് കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. ബഫര്‍ സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തിയുള്ള പരിഹാരമാണ് ഇന്‍ഫാം മുന്നോട്ടു വയ്ക്കുന്നത്. കരടുനിയമം അനുസരിച്ച് കര്‍ഷകര്‍ക്കും ബഫര്‍ സോണില്‍ താമസിക്കുന്ന നാനാവിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്കും വലിയദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നതിനാലാണ് ഇന്‍ഫാം പ്രതിഷേധവുമായി  മുന്നിട്ടിറങ്ങിയതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ ദ്രോഹിക്കുന്ന കരടുവിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ വരും നാളുകളില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ വലിയ സമരപ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ഇന്‍ഫാം കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ ഇന്‍ഫാം ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, താലൂക്ക് ഡയറക്ടര്‍മാരായ ഫാ. ജെയിംസ് വെണ്‍മാന്തറ, ഫാ. റോബിന്‍ പട്രകാല, ഫാ. ദീപു അനന്തക്കാട്ട്, വൈസ് പ്രസിഡന്റ് ബെന്നി വരിക്കമാക്കല്‍, സെക്രട്ടറി ജോസ് പി. മാത്യു പതിക്കല്‍, ജോയിന്റ് സെക്രട്ടറി ഷാബോച്ചന്‍ മുളങ്ങാശേരി, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നെല്‍വിന്‍ സി. ജോയി, ജോസ് താഴത്തുപീടിക, സിജോ തട്ടാംപറമ്പില്‍, ടോമി ജോസ് ഒഴുകയില്‍, ജോബി ജോസ് നെല്ലോലപൊയ്കയില്‍, തോമസ് പി.ടി. പതിപ്പള്ളില്‍, ജേക്കബ് താന്നിക്കാപ്പാറ എന്നിവര്‍ പ്രസംഗിച്ചു.