കോവിഡ് രോഗിയായ യുവതിക്ക്  ശസ്ത്രക്രിയ നടത്തി ആണ്‍കുഞ്ഞിനെ പുറത്തെടുത്ത മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് രൂപതയുടെ ആദരം. ആശുപത്രിയിലെ  ഡോ. സിസ്റ്റർ റോസ് മാവേലിക്കുന്നേല്‍ എസ് എ ബി എസ്, ഡോ. മേരിയമ്മ ജോസഫ്, ഡോ: ദിവ്യ എന്നിവരാണ് ജീവന്റെ മഹത്വം ഉയര്‍ത്തിപിടിച്ചത്.ഓഗസ്റ്റ് നാലിന്ഗൈനക്കോള ജി വിഭാഗത്തില്‍ ചികിത്സ തേടിയ വണ്ടിപെരിയാര്‍ സ്വദേശിനിക്കാണ്  കോവിഡ് സ്ഥി രീകരിച്ചത്.  പ്രസവത്തിന് മുന്‍പായി ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കി.

ശസ്ത്രക്രീയയിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍   തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോ ധന കോവിഡ്  പോസിറ്റീവ് ആണന്ന ഫലമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ  രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയു ടെ ശാരീരിക അവസ്ഥ മോശമായതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാല്‍ ആരും സ്വീ കരിക്കില്ല. ശസ്ത്രക്രിയ മാറ്റിവയ്ക്കാനും കഴിയില്ല. ആശുപത്രി സൂപ്രണ്ട് ഡോ:കെ.എം മാത്യുവിന്റെ ഉപദേശപ്രകാരം  അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കുക എ ന്നതാണ് തങ്ങളുടെ  ലക്ഷ്യമെന്ന തീരുമാനത്തില്‍  ആശുപത്രി എത്തി.

കോവിഡ് രോഗിയാണന്നറിഞ്ഞിട്ടും  മടികൂടാതെ യുവതിയില്‍ ശസ്ത്രക്രിയ നടത്തി ആ ണ്‍കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് 3 ഡോക്ടര്‍മാരും നഴ്‌സുമാരും അട ക്കം 24 പേര്‍ സ്വയം ക്വാറണ്ടിനിലായി. ഇതേ തുടര്‍ന്ന് ഗൈനോക്കോളജി വിഭാഗം അട ച്ചു. ഇപ്പോള്‍ 24 പേരുടെയും സ്രവപരിശോധന ഫലവും നെഗറ്റീവായി .പരിശോധന നെഗറ്റീവായതിലെ സന്തോഷത്തിലാണ് ആശുപത്രി അധികാരികളും നാട്ടുകാരും.

ഇതിനെ തുടര്‍ന്ന് രൂപത വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോ ബി അലക്‌സ് മണംപ്ലാക്കല്‍, എസ്. എം. വൈ. എം.  ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചു പുരക്കല്‍,  ഫാമിലി അപോസ്റ്റോലൈറ്റ്  ഡയറക്ടര്‍ ഫാ.  ഫിലിപ്പ് വട്ടയത്തില്‍, രൂപത എസ്. എം.വൈ.എം ഭാരവഹികളായ ജോമോന്‍ പൊടിപാറ,  സ്റ്റെഫി സണ്ണി തുരുത്തി പള്ളി,  തോമാച്ചന്‍ കത്തിലങ്കല്‍  എന്നിവരാണ് നേരിട്ട് ആശുപത്രിയില്‍ എത്തി  അഭിന ന്ദനങ്ങള്‍ അറിയിച്ചത്. ഇതിനൊടുള്ള ആദര സൂചകമായി രൂപത എസ്.എം.വൈ.എം,
ആശുപത്രിയിലെ  ഡയാലിസിസിനെത്തുന്ന  പാവപെട്ട രോഗികള്‍ക്കായുള്ള  ധനസഹാ യ പദ്ധതിയുടെ ആദ്യഗഡു നല്‍കി. ഇതിനൊടൊപ്പം രൂപത ഫാമിലി അപോസ്റ്റലേറ്റ്  ആ ശുപത്രി ജീവനക്കാര്‍ക്ക് എന്‍ 95 മാസ്‌ക്കും,  ഫേസ് ഷീല്‍ഡും സൗജന്യമായി നല്‍കി ആദ രിച്ചു.ആശുപത്രി ഡയറക്ടര്‍ ഫാ.സോജി കനാലില്‍,  അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ദീപു പുത്തന്‍പുരക്കല്‍, ഡോ. ഇല്‍ഡെഫോന്‍സ് സി എസ് സി ,  ഡോ.ദിവ്യ, സിസ്റ്റര്‍ ലിഡ, സു ബിന്‍ കിഴുകിണ്ടയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.