ഒന്നര പതിറ്റാണ്ടു കോണ്‍ഗ്രസ് കൊണ്ടു നടന്ന കൂട്ടിക്കല്‍ ഇനി ചെങ്കൊടി കീഴില്‍, ജോസ് വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക്  യു.ഡി.എഫിന് നാശം വിതച്ചു.

ജോസ് കെ.മാണിയുമായുളള ബന്ധം വിശ്ചേദിച്ചതില്‍ കോട്ടയം ജില്ലയില്‍ യ.ഡി.എഫിന് കനത്ത നഷ്ടം ഉണ്ടായപ്പോള്‍ അതില്‍ കൂട്ടിക്കല്‍ പഞ്ചായത്തും ഉള്‍പ്പെടുന്നു. കഴിഞ്ഞ പ തിനഞ്ചു വര്‍ഷമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള യു.ഡി.എഫ് ഭരണത്തിനാണ് ഇതിലൂടെ തിരശീല വീണത്. ജോസഫ് വിഭാഗത്തിനു സീറ്റ് നല്‍കാതിരുന്നതും, കോണ്‍ഗ്ര സിലെ സീറ്റുകളെ ചൊല്ലിയുളള തര്‍ക്കവും കോണ്‍ഗ്രസിന്റെ ഭരണ തകര്‍ച്ചക്ക് ഇടയാ ക്കി. ജോസഫ് വിഭാഗത്തിനു കാര്യമായ നേതാക്കള്‍  കൂട്ടിക്കലില്‍ ഇല്ലാത്തിനെതുടര്‍ന്നു സീറ്റ് അവഗണിക്കുകയായിരുന്നു.

എന്നാല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ  ജോസഫ് വിഭാഗത്തിലെ പ്രവര്‍ ത്തകര്‍ ഇതിനെതിരെ വോട്ടിങ്ങിലൂടെ  പ്രതികരിച്ചതായി പറയപെടുന്നു. തേന്‍പുഴ ഈ സ്റ്റിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുളള തര്‍ക്കം പഞ്ചായത്തിലെ വിവിധവാര്‍ഡുകളില്‍ കോണ്‍ഗ്രസിനെ ബാധിച്ചു.  പുറത്തു നിന്നെത്തിയ സ്ഥാനാര്‍ത്ഥിക്കു സീറ്റു നല്‍കിയതാ യും ആക്ഷേപം നിലനില്‍ക്കുന്നു.വാര്‍ഡിനോട് ചേര്‍ന്നുളള പ്രദേശത്തെ പഞ്ചായത്ത് മുന്‍മെമ്പറെ അവഗണിച്ചത് വാര്‍ഡില്‍ തിരിച്ചടിയായി.

മണ്ഡലം പ്രസിഡന്റുസ്ഥാനം  അടിക്കടിയുളള വെച്ചുമാറ്റവും കോണ്‍ഗ്രസില്‍ ഒരു വി ഭാഗത്തിന് അതൃപ്തിയുണ്ടാക്കി. ബ്ലോക് പഞ്ചയാത്തില്‍ സമ്മതയായ സ്ഥാനാര്‍ത്ഥിയു ടെ പരാജയവും ഗൗരവമായി കാണേണ്ടതുണ്ട്.  വെല്ലീറ്റ,ചാത്തന്‍പ്ലാപ്പളളി വാര്‍ഡുകളി ലെ യുവസ്ഥാനാര്‍ത്ഥികളുടെ പരാജയം നേതൃത്വത്തിന്റെ ശ്രദ്ധകുറവാണന്നു പറയുന്നു. വെല്ലീറ്റയില്‍ അഞ്ചു വോട്ടുകള്‍ കൂടി പിടിക്കാനായാല്‍ ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി യെ പരാജയപെടുത്താന്‍ കഴിയുമായിരുന്നുവെന്നും മണ്ഡലം നേതൃത്വത്തിന്റെ കഴിവു കേടാണ് ഇതിനു കാരണമായതെന്നും ആക്ഷേപം ശക്തമാണ്.
ഇടവേളക്കു ശേഷമുളള ഇടതു മുന്നണിയുടെ തിരിച്ചുവരവ് സി.പി.എം.അടക്കമുളള പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടന്നു തെളിയിക്കുന്നതാണ്.സി.പി.എം, സി.പി.ഐ. സംഘടന നേതാക്കളുടെ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയത്തിനിടയാക്കിയത്. ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ  വിജയം ഇടതുമുന്നണിക്കു പ്രതീക്ഷിച്ച തിലും അപ്പുറമാണ്.