കാഞ്ഞിരപ്പള്ളി: നാല് വർഷത്തിലധികം നികുതി കുടിശികയുള്ള വാഹനങ്ങൾക്ക് സർ ക്കാർ ഏർപ്പെടുത്തിയിരുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31ന് അവസാനിക്കും. 2016 ഏപ്രിൽ ഒന്നിന് മുന്പ് നികുതി അടച്ചതും അതിനുശേഷം നികുതി അടയ്ക്കാത്ത തുമായ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അവസാന നാലുവർഷത്തെ നികുതിയുടെ 30 ശതമാനവും നോണ്‍ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാം.

വാഹന ഉടമയൊ കൈവശക്കാരനോ സത്യവാങ്മൂലം സമർപ്പിച്ചാൽ നാലു വർഷത്തിൽ കൂടുതലുള്ള നികുതി കുടിശികയ്ക്ക് ജപ്തി നടപടികളിൽ ഉൾപ്പെട്ടവർക്കും അപേക്ഷി ക്കാം. ഈ പദ്ധതി പ്രകാരം വാഹനം കൈവശമില്ലെങ്കിലോ കൈമാറ്റം ചെയ്തിട്ടും ഉടമ സ്ഥാവകാശം മാറ്റാത്തതോ പൊട്ടിപൊളിഞ്ഞതും ഉപയോഗ്യശൂന്യമായതുമായ വാഹന ഉടമകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് കാഞ്ഞിരപ്പള്ളി ജോയിന്‍റ് ആർടി ഒ അറിയിച്ചു.