വ്രതശുദ്ധിയോടെ റമസാനില്‍ നേടിയെടുത്ത ആത്മ സംസ്‌കരണത്തിന്റെ ചൈതന്യത്തില്‍ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കും. കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കി.നോമ്പിന്റെ നന്മകൾ പകർന്നു നൽകിയ ആത്മസംതൃപ്തിയുമായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. വ്രതശുദ്ധി നിറഞ്ഞ റമസാൻ മാസത്തിനു പരിസമാപ്തിയായി വിശ്വാസികൾ പുലർച്ചെ തന്നെ പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനെത്തി. നമസ്കാരത്തിനു ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നൽകിയും സ്നേഹം പങ്കുവച്ച് പെരുന്നാൾ ആശംസകൾ കൈമാറി

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് വ്രതമെടു ത്തും രാത്രിയില്‍ ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകിയും സക്കാത്ത് നല്‍കി തന്റെ സമ്പത്തു ശുദ്ധീകരിക്കുകയും ചെയ്ത വിശ്വാസി പരമ കാരുണികനിലേക്ക് കൂടുതല്‍ അടുത്തു. പിറന്നു വീണ കുഞ്ഞു മുതല്‍ ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഫിത്ര്‍ സക്കാത്തു വിതരണവും പൂര്‍ത്തിയാക്കി. രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുചേ ര്‍ന്ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു.

ഒരുമാസംനീണ്ട വ്രതത്തിനൊടുവില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ  ചെറിയ പെരുന്നാള്‍ ആഘോഷo. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ നാടെങ്ങും തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യം ജീവിതത്തില്‍ പുലര്‍ത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഒാരോ വിശ്വാസിയും പെരുന്നാളിനെ വരവേറ്റത്.നമസ്കാരത്തിന് മുന്‍പ് കഴിവുള്ള ഒാരോ വിശ്വാസിയും പിതൃസക്കാത്ത് നല്‍കും.

പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും ഈ ദിവസം ഭക്ഷണത്തിനു വകയില്ലാതെ കഷ്ടപ്പെടരുതെന്നാണ് സന്ദേശം. പ്രാര്‍ഥനാനിര്‍ഭരമായ പകലിനും ആഘോഷത്തിന്റെ പകിട്ടിനൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ഊട്ടിയുറപ്പിക്കുന്ന വേളകൂടിയാ ണ് ഒാരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍.