കത്തോലിക്ക കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ളവരായിരിക്കണമെന്നും സമുദായ വളര്‍ച്ചക്ക് മാത്രമല്ല രാഷ്ട്ര പുരോഗതിക്കും സംസ്‌ക്കാരിക മേഖലകളിലും വളരുവാന്‍ കഴിവുള്ളവരായിരിക്കണം അംഗങ്ങളെന്നും മാര്‍ മാത്യു അറയ്ക്കല്‍. കത്തോലിക്ക കോണ്‍ഗ്രസിന്റെ രൂപതാ ഫൊറോന – യൂണിറ്റ് ഭാരവാഹികള്‍ക്കായുള്ള കാഞ്ഞിരപ്പള്ളി രൂപതാതല ഏകദിന പരിശീലന പരിപാടി ‘ലീഡേഴ്സ് ക്യാമ്പ് -2018’ കുട്ടിക്കാനം മരിയന്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

9 ന് രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി ദിവ്യബലി അര്‍പ്പിച്ചതോടെ ക്യാമ്പിന് തുടക്കമായി.. തുടര്‍ന്ന് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണവും രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പാലക്കുടി ആമുഖപ്രസംഗവും നടത്തി.
ഫാ. ജെയിംസ് കോഴിമല, ജനറല്‍ കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, സിബി നമ്പൂടാകം, ഗ്ലോബല്‍സമിതി വൈസ് പ്രസിഡന്റ് സെലിന്‍ സിജോ മുണ്ടമറ്റം, രൂപതാ ട്രഷറര്‍ പി.കെ എബ്രഹാം പാത്രപാങ്കല്‍, മുണ്ടക്കയം ഫൊറോന പ്രസിഡന്റ് ചാക്കോച്ചന്‍ വെട്ടിക്കാട്ടില്‍, വനിതാഫോറം രൂപതാ പ്രസിഡന്റ് മിനി സണ്ണി മണ്ണംപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍സമിതി സെക്രട്ടറി ജോര്‍ജ് കോയിക്കല്‍, ഫാ. റോയികണ്ണന്‍ചിറ, ജെസി.ഐ നാഷണല്‍ ട്രെയിനര്‍ ജസ്റ്റിന്‍ തോമസ്, പ്രൊഫ. റോണി കെ.ബേബി (എസ്.ഡി കോളേജ് കാഞ്ഞിരപ്പള്ളി) എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

3.30 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സന്ദേശം നല്‍കും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറോളം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ക്യാമ്പ് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ ജെയിംസ് പെരുമാകുന്നേല്‍, ജനറല്‍ കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ സിബി നമ്പൂടാകം, മിനി സണ്ണി മണ്ണംപ്ലാക്കല്‍, ടെസി ബിജു പാഴിയാങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.