ചിറക്കടവിൽ സമാധാനം പുന:സ്ഥാപിക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ. കളക്ടറുടെ നേതൃത്വത്തിൽ വിളിച്ച് കൂട്ടിയ യോഗത്തിലാണ് തീരുമാനം.
ചിറക്കടവിൽ രാഷ്ട്രീയ സംഘർഷം പതിവായ സാഹചര്യത്തിലായിരുന്നുജില്ല കളക്ടർ ബി എസ് തിരുമേനി മുൻകൈയെടുത്ത് കാഞ്ഞിരപ്പള്ളിയിൽ സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തത്.വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്ത യോഗ ത്തിൽ ചിറക്കടവിൽ സമാധാനം പുന:സ്ഥാപിക്കാൻ ഐക്യകണ്ഠേന തീരുമാനമെടു ക്കുകയായിരുന്നു.എന്നാൽ നിലവിലെ നിരോധനാജ്ഞ തുടരും.യോഗത്തിൽ പങ്കെടു ത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയെങ്കിലും  നാട്ടിൽ സമാധാനം പുലരണമെന്ന കാര്യത്തിൽ ഒരേ നിലപാടാണെടു ത്തത്.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകുമെന്നും ഇവർ യോഗത്തിൽ അറിയിച്ചു. മേഖലയിൽനിരോധനാജ്ഞ തുടരുമെന്ന അറിയിച്ച കളക്ടർ സമാധാന അന്തരീക്ഷം തുടരുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയ വഴി അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി ബി ഹരിശങ്കർ പറഞ്ഞു. തെക്കേ ത്ത കവലയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധി ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ആന്റോ ആന്റണി എം.പി, ഡോ.എൻ ജയരാജ് എം.എൽ എ, ആർ ഡി ഒ കെ രാംദാസ്, ഡി വൈസ്എസ് പി ഇമ്മാനുവേൽ പോൾ,തഹസിൽദാർ ജോസ് ജോർജ് എന്നിവർ പങ്കെടുത്തു.