പഴയിടം കൊലക്കേസിന് ഇന്ന്‌ മൂന്നു വയസ്.ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍

0
കാഞ്ഞിരപ്പള്ളി:ഏറെ കോളിളക്കം സൃഷ്ടിച്ച പഴയിടം കൊലക്കേസ് പ്രതിയായ മണിമല പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശിയാണ് മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയത്.അരുണ്‍ ശശി മുങ്ങിയതറിഞ്ഞതോടെ കൊലക്കേസിലെ പ്രധാന സാക്ഷികളായ ദമ്പതികളുടെ പെണ്‍മക്കള്‍ ഭീതിയിലാണ് കഴിയുന്നത്. 2013 ഓഗസ്റ്റ് 28നാണ് മണിമലയ്ക്ക് സമീപം പഴയിടത്ത് വൃദ്ധ ദമ്പതികളായ...

കഞ്ചാവ് കച്ചവടം എക്‌സൈസ് സംഘത്തിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട യുവാവിനെ...

0
കാഞ്ഞിരപ്പള്ളി : എക്‌സൈസ് സംഘത്തിന്റെ പരിശോധനക്കിടെ  ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടി. കാഞ്ഞിരപ്പള്ളി പള്ളിവീട്ടില്‍ സിയാദ് (21) നെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സിയാദിന് വില്‍പ്പനക്കായി കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന...

പൂഞ്ഞാറിലെ കനത്ത പരാജയം:തെളിവെടുപ്പ് പൂര്‍ത്തിയായി.ഏരിയാ കമ്മറ്റിയിലെ പ്രമുഖര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന്‌...

0
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ കനത്ത പരാജയം സി.പി.ഐ.എം ഏരിയാജില്ല കമ്മറ്റിയംഗങ്ങള്‍ക്ക് എതിരെ നടപടിക്ക് സാധ്യത.പാര്‍ട്ടി നിയോഗിച്ച ബേബി ജോണ്‍ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി.പണം വാങ്ങിയതുള്‍പ്പെടെയുള്ള ഗുരുത ആരോപണങ്ങളാണ് കമ്മീഷന് മുന്‍പില്‍ പരാതിയായി എത്തിയത്. കഴിഞ്ഞ നിമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത പരാജയത്തെ കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാ...

വീണ്ടും ഗതാഗത കുരുക്കില്‍ അമര്‍ന്ന് കാഞ്ഞിരപ്പള്ളി

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി വീണ്ടും ഗതാഗത കുരുക്കില്‍ കിടന്നത് മണിക്കുറുകള്‍. അവധി ദിവസമായതിനാല്‍ രാവിലെ മുതല്‍ കിലോമീറ്ററോളം നീളത്തിലാണ് നഗരം കുരുക്കിലായത്. ദേശിയപാതയിലെ പേട്ടക്കവലയിലും കരിശുങ്കല്‍ ഭാഗത്തും ഗതാഗതം നിയന്ത്രിക്കുന്നതിനായി ഏറെ നേരം വൈകിയാണ് ട്രാഫിക് പോലീസ് എത്തിയത്. ബസ് സ്റ്റാന്റിലേക്ക് ബസ് പ്രവേശിക്കുന്നടുത്തും ഇറങ്ങുന്നടുത്തുമായിരുന്നു ഏറെ നേരം...

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം കൊച്ചുഗായിക നിയ പത്യാല

0
കാഞ്ഞിരപ്പള്ളി: ചെറുപ്രായത്തില്‍ തന്നെ കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടിയായി വളര്‍ന്നുവരുന്ന നിയപത്യാല സംഗീതലോകത്ത് ഒരുതരംഗമായി മാറിയിരിക്കുകയാണ്. തന്റെ സ്വസിദ്ധമായ ശബ്ദ സൗന്ദര്യത്തില്‍ സംഗീതരംഗത്ത് വിസ്മയം സ്രിഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ് മണ്ണാര്‍ക്കയം പത്യാല ബിനു ഷിജിന്‍ ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തകുട്ടിയായ നിയപത്യാല. പത്തുവയസുമാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കി ഇതിനോടകം പത്തോളം ആല്‍ബങ്ങളിലും ഒരു സിനിമയിലും...

അപകടങ്ങളള്‍ പെരുകുന്നു…. റോഡ് കുളം തന്നെ

0
ആനക്കല്ല് : വില്ലണി കവലയില്‍ ഇന്ന്് രാവിലെയുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കപ്പാട് സ്വദേശിയുടെതായിരുന്നു വാഹനം. കപ്പാട് ഭാഗത്ത് നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറാണ്  അപകടത്തില്‍പ്പെട്ടത്. എതിരെ പാഞ്ഞ് വന്ന വണ്ടി കണ്ട് ചവിട്ടിയപ്പോള്‍ കാര്‍ തെന്നി വട്ടം കറങ്ങി എതിര്‍...

ഡി.വൈ.എസ്.പി വി.യു കുര്യക്കോസിനും, എസ്. ഐ ഷിന്റോ. പി. കുര്യനും മുഖ്യമന്ത്രിയുടെ...

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സേനയ്ക്ക് അഭിമാനമായി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി വി.യു കുര്യക്കോസിനും, എസ്. ഐ ഷിന്റോ. പി. കുര്യനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. കേരള പോലീസിന്റെ തന്നെ അഭിമാനായ ഇവര്‍ പോലീസ് സേനയ്ക്കായി ചെയ്യത് നല്കുന്ന സ്തുര്‍ഹമായ സേവനത്തിലുള്ള കേരള ഗവണ്‍മെന്റിന്റെ  അംഗീകാരമാണ് ഈ അവാര്‍ഡ്. കോട്ടയത്ത്...

അഡ്വ. എം. എ. അനസിന്റെ ഖബറടക്കം നടത്തി.

0
മന്ത്രി തോമസ് ഐസക്കിന്റെ സ്റ്റാഫ് അംഗം അഡ്വ. എം. എ. അനസിന്റെ ഖബറടക്കം നടത്തി. പൊന്‍കുന്നം: ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പനമറ്റം മാടപ്പള്ളിക്കുല്‍േ അഡ്വ. എം. എ. അനസിനെ പനമറ്റം ജുമാമസ്ജിദ് ബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. പൊന്‍കുന്നത്തിന് അടുത്തുള്ള പനമറ്റത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍...

പ്രിയ സുഹൃത്ത് അഡ്വ.അനസ് നമ്മെ വിട്ടുപിരിഞ്ഞു.

0
ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം പനമറ്റം മാപ്പിള പറമ്പില്‍ അഡ്വ.എം.എ.അനസിനെ(40) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം പനമറ്റത്തുള്ള വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍.വൈകുന്നേരം 4 മണിയോടെ പനമറ്റത്തെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും...

ഓര്‍മ്മകള്‍ മരിക്കുന്നില്ല നുസ്‌റത്തുല്‍ മസാക്കീന്‍ റിലീഫ് ഫണ്ടിലേക്ക് ഒഴുകിയെത്തിയത് അരക്കോടിയോളം രൂപ

0
കാഞ്ഞിരപ്പള്ളി : നന്മയുടെ തണലെരുക്കാനായി കാഞ്ഞിരപ്പള്ളിയിലെ നുസ്‌റത്തുല്‍ മസാക്കീന്‍ റിലീഫിലേക്ക് മണിക്കുറുകള്‍ക്കുള്ളില്‍ സമാഹരിച്ചത് അരക്കോടിയോളം രൂപ. തുടര്‍ ജീവിതത്തിന് തണലേകാന്‍ നടത്തിയ ഫണ്ട് ശേഖരണമാണ് വിജയം കണ്ടത്. കാഞ്ഞിരപ്പള്ളി നിവാസികള്‍ മനസറിഞ്ഞ് സഹായം നല്‍കിയപ്പോള്‍ മനസ്സ് നിറയുന്നത് അനാഥമായ നിരവധി കുടുംബങ്ങളിലാണ്. തുടര്‍ ജീവനത്തിന് സാമ്പത്തികം തടസമാകരുതെന്ന...