കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മുണ്ടക്കയത്ത് കടയടപ്പുമായി ബന്ധപ്പെട്ട് വ്യാ പരികൾക്കിടയിൽ ഭിന്നത രൂക്ഷമായിരിയ്ക്കുകയാണ് . മുണ്ടക്കയത്ത് പരിസര പ്രദേശ ങ്ങളിലുമായി നിരവധി പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതോടെ   രോഗവ്യാപന ഭീഷണി ഒഴിവാക്കുന്നതിനായി  മുണ്ടക്കയം നഗര പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ താൽകാ ലിമായി അടച്ചിടണമെന്ന് വിവിധ കോണുകളിൽ  ആവവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് വ്യാപാരികൾ അഞ്ചു ദിവസത്തേക്ക് കടയടക്കാൻ പഞ്ചായത്തിനെ സന്നദ്ധത അറിയിക്കുകയായിരുന്നു.
പഞ്ചായത്ത് വിളിച്ചു ചേർത്ത  സർവ്വകക്ഷി യോഗത്തിൽ വിഷയം ചർച്ചക്കു  വന്നതോ ടെ ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടയടപ്പിന് എതിർപ്പ് പ്രകടിക്കുകയായിരുന്നു. ഇതോടെ മുഴുവൻ കടകട്ടെം അടയ്ക്കാനുള്ള തീരുമാനം വ്യാപാരികൾ പിൻ വലിച്ചു. വസ്ത്ര വ്യാപാരികൾക്ക് സ്ഥാപനം തുറക്കാൻ അനുമതി നൽകിയാണ് സംഘടന പുതിയ തീരുമാനം ഉണ്ടായത്. ഇതോടെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്. ഇതിൽ വ്യാ പാരികൾക്കിടയിൽ ഭിന്നത ശക്തമാക്കി. ഒരു വിഭാഗത്തെ മാത്രം സഹായിക്കുന്ന നിലപാ ട് നീതിയല്ലന്നു മറ്റു കച്ചവടക്കാർ കുറ്റപ്പെടുത്തി.
ഓണകച്ചവടത്തിന് ഒരുങ്ങിയ ഗൃഹോ പകരണ സ്ഥാപനം അടക്കമുള്ളവർ കടയടക്കാൻ തയ്യാറായപ്പോൾ തീരുമാനത്തിൽ വെ ള്ള ചേർത്തത് ശരിയല്ലന്ന് ഇവർ പരസ്യ നിലപാട് സ്വീകരിച്ചു. പുതുതായി തുടങ്ങുന്ന വസ്ത വ്യാപാര സ്ഥാപനത്തെ സഹായിക്കാനാണ് തീരുമാനമെന്നും ആക്ഷേപമുണ്ട്. കടയടക്കാൻ ആദ്യം തീരുമാനിക്കുകയും പിന്നീട് മാറ്റം വരുത്തുകയും ചെയ്ത നടപടിക്കെതിരെ സമൂഹ മധ്യങ്ങളിൽ പ്രതിഷേധം ശത്മാണ്