കാഞ്ഞിരപ്പള്ളി : നന്മയുടെ തണലെരുക്കാനായി കാഞ്ഞിരപ്പള്ളിയിലെ നുസ്‌റത്തുല്‍ മസാക്കീന്‍ റിലീഫിലേക്ക് മണിക്കുറുകള്‍ക്കുള്ളില്‍ സമാഹരിച്ചത് അരക്കോടിയോളം രൂപ. തുടര്‍ ജീവിതത്തിന് തണലേകാന്‍ നടത്തിയ ഫണ്ട് ശേഖരണമാണ് വിജയം കണ്ടത്. കാഞ്ഞിരപ്പള്ളി നിവാസികള്‍ മനസറിഞ്ഞ് സഹായം നല്‍കിയപ്പോള്‍ മനസ്സ് നിറയുന്നത് അനാഥമായ നിരവധി കുടുംബങ്ങളിലാണ്. തുടര്‍ ജീവനത്തിന് സാമ്പത്തികം തടസമാകരുതെന്ന നാട്ടുകാരുടെ നല്ല മനസിന് തോന്നിയ കാര്യം ജീവതത്തിന് കുളിര്‍മ്മ സമ്മാനിക്കുന്നത് അനാഥമായ നിരവധി കുടുംബങ്ങള്‍ക്കാണ്.ജമാഅത്തിന്റെ കീഴിലുള്ള 12 പള്ളികളിലും സെന്‍ട്രല്‍ ജമാഅത്തിലും ശനിയാഴ്ച  രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു ധനസമാഹരണം നടത്തിയത്.

help 1 copyഓരോ മഹല്ലിലുമുള്ള  ശരാശരി 50 ഓളം വീടുകള്‍ക്കായി ഒരു യൂണിറ്റെന്ന നിലയില്‍ 53 യുണിറ്റുകള്‍ രൂപീകരിച്ച് ഇവര്‍ വീടുകളിലെത്തിയാണ് ധന സമാഹരണം നടത്തിയത്. അടുത്ത നാളില്‍ മരണപ്പെട്ട അഞ്ച് യുവാക്കളുടെ കുടുംബങ്ങളുടെ തുടര്‍ ജീവിതത്തിന് ഉതകുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് സെന്‍ട്രല്‍ ജമാഅത്ത് ഇമാം എ.പി ശിഫാര്‍ മൗലവി അല്‍ കൗസരി രക്ഷാധികാരിയും ജമാഅത്ത് പ്രസിഡന്റ് പി.എം അബ്ദുല്‍സലാം ഹാജി ചെയര്‍മാനായും പി.എച്ച് ഷാജഹാന്‍ തോട്ടുംമുഖം, സഫര്‍ വലിയകുന്നം എന്നിവര്‍ കണ്‍വീനര്‍മാരായും രൂപീകരിച്ച കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം നടത്തിയത്.

help 2 copyസെന്‍ട്രല്‍ ജമാഅത്തില്‍ 10,11256 രൂപയും ഒന്നാം മൈല്‍ അയിശാപള്ളിയില്‍ 6,53490 രൂപയും തോട്ടുംമുഖം ജുമാമസ്ജിദില്‍ 4,37010 രൂപയും സ്വരൂപിച്ചു. വില്ലണി ജുമാമസ്ജിദ് 27,800, ആനക്കല്ല് ജുമാമസ്ജിദ് 3,69470, നൂര്‍മസ്ജിദ് 2,86730, പൂതക്കുഴി ജുമാമസ്ജിദ് 2,12120, കൊടുവന്താനം ജുമാമസ്ജിദ് 2,11000, പാറക്കടവ് ജുമാമസ്ജിദ് 2,04150 , കല്ലുങ്കല്‍ നഗര്‍ ജുമാമസ്ജിദ് 60,000, പിച്ചകപ്പള്ളി അമാന്‍ ജുമാമസ്ജിദ് 51,700, നാച്ചി മുഹിയുദ്ദീന്‍ ജുമാമസ്ജിദ് 45,900, അഞ്ചിലിപ്പ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് 42,650 രൂപ എന്നിങ്ങനെ 36,13273 രൂപയാണ്  ശനിയാഴ്ച ലഭിച്ചത്.

help 3 copyകഴിഞ്ഞ ദിവസങ്ങളില്‍ സെന്‍ട്രല്‍ ജമാഅത്തില്‍ നേരിട്ട് ലഭിച്ച 2,90000 രൂപയും ഇത് കൂടാതെ 2,85000 രൂപയുടെ ചെക്കുകളുമടക്കം ആകെ 4,188273 രൂപയാണ് സ്വരൂപിച്ചത്. ഇതു കൂടാതെ അഞ്ചു ലക്ഷത്തോളം രൂപയുടെ വാഗ്ദാനങ്ങളുമുണ്ട്. അശരണരായ കുടുംബങ്ങളെ സഹായിക്കാന്‍ സന്ന ദ്ധത കാട്ടിയ സമൂഹത്തോടും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയ പ്രാദേശിക യൂണിറ്റ് ഭാരവാഹികള്‍ക്കും നുസ്‌റത്തുല്‍ മസാക്കീന്‍ ഭാരവാഹികള്‍ പ്രത്യേക നന്ദി പറഞ്ഞു. help 4 copy