മുണ്ടക്കയം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. പുഞ്ചവയൽ കടമാൻതോട് പുളിക്കച്ചിറ സാജൻ(47) ആണ് പത്ത് മാസമാസത്തിലേറെയായി ശരീരം തളർന്ന് എഴുന്നേൽക്കാൻ പോലുമാകാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മേസ്തിരി ജോലി ചെയ്ത് കുടുംബം പു ലർത്തിയിരുന്ന സജൻ കിടപ്പിലായതോടെ നിത്യവൃദ്ധിക്ക് പോലും പണമില്ലാതെ വിഷമി ക്കുകയാണ് ഈ നിർദ്ദന കുടുംബം. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് സജൻ അപകട ത്തിൽ പെടുന്നത്. ജോലി കഴിഞ്ഞ് മടങ്ങും വഴി ബൈക്കിൻ്റെ നിയന്ത്രണം തെറ്റി മറിയു കയായിരുന്നു.

അപകടത്തിൽ  തലയ്ക്കേറ്റ ക്ഷതത്തിൽ  മൂന്ന് മാസത്തോളം കോട്ടയം മെഡിക്കൽ കോളേ ജിലെ അത്യാഹിത വിഭാഗത്തിൽ ചികൽസയിലായിരുന്നു. തലച്ചോറിനേറ്റ ക്ഷതത്തെ തു ടർന്ന് ശരീരത്തിൻ്റെ ഇടതു ഭാഗത്തെ ചലനശേഷി നഷ്ടപ്പെട്ടു. ഓർമ്മ കുറവും സംഭവി ച്ചു. ചതവേറ്റ തലച്ചോറിൻ്റെ ഒരു ഭാഗം അണുവാധയേൽക്കാതിരിക്കുവാൻ ഇപ്പോൾ വയറ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ശാസ്ത്രക്രിയയിലൂടെ എടുത്തു വെച്ചാൽ മാത്ര മേ  ആരോഗ്യ നിലയിൽ മാറ്റമുണ്ടാവു എന്ന് ഡോക്ടമാർ പറയുന്നു. ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായം കൊണ്ടാണ് ഇത്രയും നാളത്തെ ചികിൽസകൾ നടന്നത്. ശരീരം തളർന്നതിനാൽ സാജനെ പരിചരിക്കുന്നത് ഭാര്യ ബിന്ദുവാണ്.

വിദ്യാർത്ഥികളായ സാം,സാൻ്റോ,ഷിൻ്റോ എന്നിവരാണ് മക്കൾ.സാജന് മരുന്നിനായി ആഴ്ചയിൽ രണ്ടായിരം രൂപയോളം വേണം. ഇതിനു പുറമേ ഓപ്പേറഷനും തുടർ ചികി ൽസയ്ക്കുമായി ഇരുപത് ലക്ഷം രൂപയോളം ചിലവ് വരും. ഇത്രയും വലിയ തുക ക ണ്ടെത്തുക എന്നത് ഈ കുടുംബത്തെ സംബന്ധിച്ച് ചിന്തിക്കുവാൻ പോലും സാധ്യമല്ല. ഇതിനായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം. സഹായത്തിനായി  പുഞ്ചവയൽ എസ്.ബി. ഐ ബ്രാഞ്ചിൽ അക്കൗണ്ട് നമ്പർ  39385272321, ഐ.എഫ്.എസ്.സി എസ്.ബി.ഐ.എൻ 00700429 അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.