കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർത്ഥിനി ജെസ്ന മരിയാ ജയിംസ് തിരോധാനം ചെയ്തിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭ്യമാകാത്തതിൽ പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും നിരവധി ചോദ്യങ്ങൾ ഉയരുന്നതായി കാത്തിരപ്പള്ളി രൂപതയുടെ സഹായ മെത്രാൻ മാർ. ജോസ് പുളിക്കൽ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണാധികാരികൾ തങ്ങളുടെ കടമകളിൽ വീഴച്ച വരുത്തിയാൽ നാട്ടിലെ നിയമവാഴ്ച്ചതന്നെ അപകടത്തി ലാകും എന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.

ജസ്നയുടെ തിരോധാനം ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്ക ണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കത്തോലിക്കാ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി രൂപതാ സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ഏകദി ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ജോസ് പുളിക്കൽ. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് ഉണ്ടായി രിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ അധികാരികളു ടെ ഭാഗത്തു നിന്നും ഉണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാപന സമ്മേളനം കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതി പ്രസിഡൻറ് ബിജു പറയനിലം ഉദ്ഘാടനം ചെയ്തു. ജെസ്നയുടെ പിതാവ് ജെയിംസ്, സഹോദരി ജെഫി എന്നിവരും ഉപവാസ സമരത്തിൽ പങ്കെടുത്തു. കത്തോലിക്കാ കോൺഗ്രസ്സ് രൂപതാ ഡയറക്ടർ ഫാ. മനോജ് പാലക്കുടി, പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഗ്ലോബൽ സമിതി വൈസ് പ്രസിഡൻറ് സെലിൻ സിജോ മുണ്ടമറ്റം, ഗ്ലോബൽ സമിതി അംഗം ജെയിംസ് പെരുമാക്കുന്നേൽ, റോണി കെ. ബേബി, രൂപതാ ഭാരവാഹികളായ പി.സി ജോസഫ് പാറടിയിൽ, ആൻസമ്മ തോമസ്, ജെഫിൻ പ്ലാപ്പള്ളിൽ, മിനി സണ്ണി മണ്ണംപ്ലാ ക്കൽ, പി.കെ എബ്രാഹം പത്രപാങ്കൽ, സിബി നമ്പുടാകം, ജോജോ തെക്കുംചേരികു ന്നേൽ, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, ജോസ് മടുക്കക്കുഴി, ടോമിച്ചൻ പാലമുറി, സിനി ബെന്നി പുളിമൂട്ടിൽ, ടെസ്സി ബിജു പാഴിയാങ്കൽ, റെജീനാ ബോബി, മിനി നാട്ടുകാലിൽ, പ്രിൻസി സാജൻ, ത്രേസ്യാമ്മ തറപ്പേൽ, ആൻസി സാജൻ എന്നിവർ നിരാഹാര സമരത്തിന് നേതൃത്വം നൽകി.

എസ്.ഡി കോളേജ് പ്രിൻസിപ്പാൾ റവ.ഡോ ജെയിംസ് ഇലഞ്ഞിപ്പുറം, ഡോ. ജോജോ ജോസഫ് ജനപ്രതിനിധികളായ ആന്റോ ആൻറണി എം.പി, ഡോ.എൻ. ജയരാജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാഗി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആശാ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പി. എ ഷെമീർ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഷക്കീലാ നസീർ, ജയാ ജേക്കബ്, കെ.എസ് രാജു, പഞ്ചായത്ത് അംഗങ്ങളായ ഡെയ്സി ജോർജ്ജ് കുട്ടി, ജോളി ഡോമിനിക്, ബീനാ ജോബി, ടെസ്സി വർഗ്ഗീസ്, സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സക്കീർ കട്ടുപ്പാറ, ഇഞ്ചിയാനി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ അഡ്വ. സോണി തോമസ്, വിവിധ രാഷ്ട്രീയ സമുദായ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് ബാബു ജോസഫ്, അഡ്വ. പി. ജീരാജ്, തോമസ് കുന്നപ്പള്ളി, തോമസ് കട്ടക്കൻ, ജോണിക്കുട്ടി മഠത്തിനകം, പി.പി.എ സലാം പാറയ്ക്കൽ, നിബു ഷൗക്കത്ത്, നായിഫ് ഫൈസി, ജോബി കേളിയാംപറമ്പിൽ, ബിജു സെബാസ്റ്റ്യൻ, റോബിൻസൺ വടക്കേമല, ഡായി ജോസഫ് ഇടപ്പാടിയിൽ, ബെന്നി കിണറ്റുകര, വസന്ത് തെങ്ങും പള്ളി, അഡ്വ. പ്രജുഷാ ബിജോയ്, കെ.എം നൈസാം, അൻവർ പുളിമൂട്ടിൽ, എന്നിവർ പ്രസംഗിച്ചു.