സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ഹരിത കർമ്മ സേ നയുടെ പ്രവർത്തനത്തിന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ തുടക്കമായി.മാലിന്യ വിമുക്ത കാത്തിരപ്പള്ളി എന്ന ലക്ഷ്യവുമായി പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും വ്യാപാ ര സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് ഷെഡ്രിങ്ങ് മിഷ്യനിൽ പൊടിച്ച് റോഡ് ടാ റിങ്ങിൽ മിശ്രിതമായി ഉപയോഗിക്കുന്ന പദ്ധതിക്കാണ് 8 ആം വാർഡിൽ തുടക്കമായത്.പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹരിത കർമ്മ സേനയുടെ ഉല്ഘാടനം പേട്ടക്കവലയിൽ പഞ്ചാ: പ്രസിഡന്റ് ഷക്കിലാ നസീർ നിർവ്വഹിച്ചു പഞ്ചായത്തംഗം ജോഷി അഞ്ച നാടൻ അദ്ധ്യക്ഷത വഹിച്ചു.അരോഗ്യ വി ദ്യാഭാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ വെട്ടിത്താനം,വാർഡംഗം എം എ ‘റി ബിൽ ഷാ,ബിനാ ജോബി, മേഴ്സി മാത്യു,സി ഡി എസ് ചെയർപേഴ്സൺ KN സരസമ്മ,സ്വരുമ ഭാരവാഹികളായ സക്കറിയാസ് ഞാവള്ളി,ജോർജ് കോര,റിയാസ് കാൾടെക്സ്, കോ: ഓർഡിനേറ്റർ വിപിൻ രാജു,പി പി അഹ മ്മദ് ഖാൻ തുടങ്ങിയവർ സംസാരിച്ചു