പ്രളയക്കെടുതിയില്‍ ദുരിനമനുഭിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി മുണ്ടക്കയത്തെ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും, ബസ്സുകളുകളിലെ ഒരു ദിവസത്തെ കളക്ഷന്‍ ഉടമകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയeപ്പാള്‍ ഒരു ദിവസത്തെ വേതനം നല്‍കി തൊഴിലാളികളും കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

മുണ്ടക്കയം മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുടമളും ജീവനക്കാരുമാണ് പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ നന്മയുടെ പാതയില്‍ ഒത്തുചേര്‍ന്നത്.ഒരു ദിവസത്തെ കളക്ഷന്‍ തുക മുഴുവന്‍ ബസുടമകള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയപ്പോള്‍ ഒരു ദിവസത്തെ വേതനം നല്‍കി തൊഴിലാളികളും ഒപ്പം ചേര്‍ന്നു.27 ഓളം സ്വകാര്യബസുകളുടെ ഉടമകളും അതിലെ ജീവനക്കാരുമാണ് ദുരിതബാധിതര്‍ക്കായി മുണ്ടക്കയത്ത് ഒത്തുചേര്‍ന്ന് ടിക്കറ്റ് ഒഴിവാക്കി ബക്കറ്റുകളിലാ ണ് ജീവനക്കാര്‍ യാത്രയ്ക്കൂലി വാങ്ങിയത് .ദുരിതബാധിതരെ സഹായിക്കണമെന്ന അറിയിപ്പ് ഇടയ്ക്കിടെ ബസ്റ്റാന്റിലെ അനൗണ്‍ സ്‌മെന്റ കേന്ദ്രത്തില്‍ നിന്നും മുഴങ്ങുന്നുണ്ടായിരുന്നു.ബസുടമകളുടെയും, ജീവനക്കാരു ടെയും സദുദ്ദേശം മനസിലാക്കിയ യാത്രക്കാരില്‍ പലരും ടിക്കറ്റ് ചാര്‍ജിനേക്കാള്‍ അധിക കമായി പണം നല്‍കി സഹകരിക്കുകയും ചെയ്തു. ബസ് സ്റ്റാന്റില്‍ എത്തിയ മറ്റ് ബസു കളിലെ യാത്രക്കാരില്‍ നിന്നും ഇതോടൊപ്പം ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇവര്‍ ഫണ്ട് ശേഖരിച്ചു.