കുറുവാമൂഴി:വൃദ്ധദന്പതികളെ വീട്ടിൽ കയറി അക്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റി ൽ.കുറുവാമൂഴി വീട്ടുവേലിൽ ശ്രീജിത്ത് വേണു (32),കരോട്ട്തകിടിയിൽ അനന്തു ഷാജി (30)എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാ ത്രി എട്ടിന് പടിഞ്ഞാറ്റേയിൽ കൃഷ്ണസ്വാമി -അമ്മിണി ദന്പതികളുടെ വീട്ടിൽ മാരക യായുധങ്ങളുമായി അതിക്രമിച്ച് കയറി  വീട് തല്ലിത്തകർക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

പോലീസ് പറയുന്നത് ഇങ്ങനെ:വിറക് എടുത്തതിനെ ചൊല്ലി അനന്തുവിന്‍റെ അമ്മയുമാ യി  ഈ ദന്പതികൾ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ്  ഇവ ർ വൃദ്ധദന്പതികളെ വീട്ടിൽ ക‍യറി ആക്രമിച്ചത്.ഗൃഹോപകരണങ്ങളും കതകും തകർ ത്ത നിലയിലായിരുന്നു. 2016ലെ  പുതുവർഷ ദിനത്തിൽ ശബരിമല തീർഥാടകരുടെ വാ ഹനം തടഞ്ഞ കേസിൽ ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പോയ എസ്ഐ ഷിന്‍റോ പി. കുര്യനെ അക്രമിച്ച കേസിലും  ഇവർ പ്രതികളാണ്.പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ്  ചെയ്തു.